BollywoodGeneralLatest News

‘എന്നെ കൊണ്ടുപോകാൻ അമ്മ വന്നിട്ടുണ്ട്’ അമ്മയുടെ കബറടക്കം കണ്ടത് വീഡിയോകോളില്‍

അമ്മയുമായി വളരെ ആത്മബന്ധം പുല‍ർത്തിയിരുന്ന താരമാണ് ഇർഫാൻ ഖാൻ. അമ്മ മരിക്കുന്ന സമയത്ത് ഇർഫാന്റെ ആരോഗ്യ സ്ഥിതി ഗുരുതരമായിരുന്നു.

സിനിമാ പ്രേമികളെ ഇര്‍ഫാന്‍ഖാന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത നിരാശയിലാക്കി. അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇര്‍ഫാന് സാധിച്ചിരുന്നില്ല. താരത്തിന്റെ അവസാനവാക്കുകള്‍ ”എന്നെ കൊണ്ടുപോകാൻ അമ്മ വന്നിട്ടുണ്ട്’ എന്നായിരുന്നുവെന്നു കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ദിവസങ്ങൾക്കു മുൻപാണ് ഇർഫാന്റെ അമ്മ സയെദ അന്തരിച്ചത്. തുടർന്ന് വിഡിയോകോൾ വഴിയാണ് ഇർഫാൻ അമ്മയുടെ കബറടക്കം കണ്ടത്.

കോവിഡ് രോഗബാധയെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാലാണ് അമ്മയുടെ അടുത്തേയ്ക്ക് എത്താന്‍ താരത്തിനു കഴിയാതെ പോയത്. കൂടാതെ ശാരീരിക ബുദ്ധിമുട്ടുകളും. അമ്മയുമായി വളരെ ആത്മബന്ധം പുല‍ർത്തിയിരുന്ന താരമാണ് ഇർഫാൻ ഖാൻ. അമ്മ മരിക്കുന്ന സമയത്ത് ഇർഫാന്റെ ആരോഗ്യ സ്ഥിതി ഗുരുതരമായിരുന്നു. മുംബൈയിലെ വീട്ടിലിരുന്ന് വിഡിയോ കോള്‍ വഴിയാണ് അമ്മയുടെ അവസാന ചടങ്ങുകള്‍ ഇർഫാൻ കണ്ടത്. കൃഷ്ണ കോളനിയില്‍ നിന്ന് നിന്ന് ചുങ്കിനാക കബറിടത്തിലേയ്ക്കുള്ള മാതാവിന്റെ അവസാനയാത്ര കാണുമ്പോൾ അദ്ദേഹം കരയുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button