GeneralMollywoodNEWS

വീട്ടിലിരുന്ന് എന്ത് എന്ന ആലോചനയാണ് എന്നെ അതിലെത്തിച്ചത്: മലയാളികള്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് ഒരുക്കി കെഎസ് ചിത്ര

എന്റെ ഭാഷ സംഗീതമാണ്. വീട്ടിലിരുന്ന് "എന്ത് " എന്ന ആലോചനയുടെ ഫലമായാണ് "ലോകാ സമസ്താ സുഖിനോ ഭവന്തു"വിന്റെ ജനനം

മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര വേറിട്ട ഒരു സംഗീത അനുഭവം നമുക്കായി  പകര്‍ന്നു നല്‍കുകയാണ്.വീട്ടിലിരുന്ന് എന്ത് എന്ന ചിന്തയുടെ ഭാഗമായാണ് മലയാളികള്‍ക്കായി താന്‍ സമ്മാനിക്കുന്ന ലോക സമസ്ത സുഖിനോ ഭവന്തു എന്ന് കെഎസ് ചിത്ര ഫേസ്ബുക്കില്‍ കുറിച്ചു. ശ്രീകുമാരന്‍ തമ്പിയുടെ ഭാര്യ രാജി തമ്പിയുടെ രചനയ്ക്ക് ശരത് സംഗീതം നല്‍കിയ വേറിട്ട ഒരു സംഗീത ആല്‍ബം പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയഗായിക.

എന്റെ ഭാഷ സംഗീതമാണ്. വീട്ടിലിരുന്ന് “എന്ത് ” എന്ന ആലോചനയുടെ
ഫലമായാണ് “ലോകാ സമസ്താ സുഖിനോ ഭവന്തു”വിന്റെ ജനനം. രചന ഞാൻ അമ്മയെപ്പോലെ കരുതുന്ന രാജിച്ചേച്ചിയുടേതാണ് (രാജിതമ്പി). കെഎസ് ചിത്ര ഫേസ്ബുക്കില്‍ കുറിച്ചു.

കെഎസ് ചിത്രയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

എന്റെ ഭാഷ സംഗീതമാണ്. വീട്ടിലിരുന്ന് “എന്ത് ” എന്ന ആലോചനയുടെ
ഫലമായാണ് “ലോകാ സമസ്താ സുഖിനോ ഭവന്തു”വിന്റെ ജനനം. രചന ഞാൻ അമ്മയെപ്പോലെ കരുതുന്ന രാജിച്ചേച്ചിയുടേതാണ് (രാജിതമ്പി) . സംഗീതം ശരത്തിന്റെയും. സഹനത്തോടും ക്ഷമയോടും ഗവണ്മെന്റിനോടുള്ള അനുസരണയോടും നമുക്ക് ഈ ദുരിതകാലത്തെ അതിജീവിക്കാം. വൈറസ്സൊഴിഞ്ഞ നല്ലൊരു പൊൻപുലരിയെ സ്വയം ശുദ്ധീകരിച്ച മനസുകളോടെ നമുക്ക് സ്വാഗതം ചെയ്യാം. എന്റെ ഈ ചെറിയ സംരംഭം നിങ്ങൾക്കു മുൻപിൽ സ്നേഹത്തോടെ സമർപ്പിക്കുന്നു

shortlink

Related Articles

Post Your Comments


Back to top button