വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടന്‍ ചെമ്പന്‍ വിനോദ് വിവാഹ വാര്‍ത്ത പുറത്തു വിട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിരന്തരം അവഹേളനത്തിന് ഇരയായിരുന്നു. ഇമേജും വരാനിരിക്കുന്ന ആക്ഷേപ സ്വരങ്ങളും വകവയ്ക്കാതെ പുതിയൊരു ജീവിതം തിരഞ്ഞെടുത്ത ചെമ്പന്‍ വിനോദിനെ അഭിനന്ദിച്ച് കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കല.
ഇമേജും നാട്ടുകാരുടെ കുറ്റംപറച്ചിലും വകവയ്ക്കാതെ ജീവിക്കാനിറങ്ങിത്തിരിച്ച ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ട് പങ്കുവച്ച കുറിപ്പില്‍ ആണിന്റെ നട്ടെല്ലിനെ കുറിച്ചും അവന്റെ കരുതലിന്റെ ചേര്‍ത്തുപിടിക്കലിനെ പറ്റിയും ആലോചിക്കാന്‍ നിമിത്തമായ ചെമ്പന്‍ വിനോദ് ഹീറോയാണെന്നും കല കുറിക്കുന്നു.
കലയുടെ പോസ്റ്റ്
ചെമ്പൻ വിനോദിനെ വ്യക്തിപരമായി എനിക്ക് അറിയില്ല..
പക്ഷെ ഇന്നലെ മുതൽ അയാൾ എന്റെ ഹീറോ ലിസ്റ്റിൽ ഉണ്ട്..
അങ്ങേർക്കു അത്യാവശ്യം വിദ്യാഭ്യാസം ഉണ്ട്, സാമ്പത്തികം ഉണ്ട്..,ആരോഗ്യോം ഇല്ലേ?
അയാൾക്ക് വേണേൽ അയാളുടെ ഇമേജ് സംരക്ഷിച്ചു കൊണ്ടൊരു മുപ്പത്തിയഞ്ചുകാരിക്ക് “”ജീവിതം കൊടുക്കാമായിരുന്നു..
44 കാരന് 35 ഒക്കെ നമ്മള് സഹിക്കും..
അവളുടെയും രണ്ടാം വിവാഹം ആണേൽ പിന്നെയും സമാധാനം..
കൊച്ചു പെണ്ണിനെ “അവതാളത്തിൽ ” ആക്കിയ കശ്മലന്റെ ദുഷ്‌പേര് ചുമക്കേണ്ട..
എന്നിട്ട് ഈ പെങ്കൊച്ചിനെ അങ്ങനെ സൈഡിൽ പറ്റുന്നടുതോളം കൊണ്ടുപോയി, ആശ തീരുമ്പോൾ കളയാമായിരുന്നു…
അവളത് അനുവദിക്കുന്നു എങ്കിൽ..
മറിച്ചു,
അവൾ ചെറുക്കുന്നു എങ്കിൽ ഇമേജ് സംരക്ഷിക്കാൻ ആ ബന്ധമങ്ങു വലിച്ചെറിയാമായിരുന്നു..
അവളോട് പറയാമായിരുന്നു,
നീ സമൂഹത്തിനും വീട്ടുകാർക്കും ഒത്ത ഒരു ബന്ധം തിരഞ്ഞെടുക്കുക,
ഞാനും അങ്ങനെ ചെയ്യാം..
എന്നിട്ട് നമ്മുക്കിങ്ങനെ ആരോരും അറിയാതെ ഒളിച്ചങ്ങു കാര്യങ്ങൾ നടത്താം..!
അതല്ലേ നാട്ട് നടപ്പ്..
അതൊന്നും ചെയ്യാതെ,
ചേർത്തങ്ങു പിടിച്ചില്ലേ…
സമൂഹത്തിന് മുന്നില് ദേ നിൽക്കുന്നു ഞങ്ങള് !
എപ്പോഴും പെണ്ണിന്റെ കരച്ചിലും അവളുടെ തുമ്മലും ചീറ്റലും മാത്രം കുറിച്ചാൽ പോരാ..
ആണിന്റെ നട്ടെല്ലിനെ കുറിച്ചും അവന്റെ കരുതലിന്റെ ചേർത്തുപിടിക്കലിനെ പറ്റിയും ഞാൻ ആലോചിക്കാൻ നിമിത്തമായ ചെമ്പൻ വിനോദ്, തത്കാലം ഇങ്ങളാണ് ഇന്നെന്റെ ഉള്ളിലെ
ആക്ഷൻ ഹീറോ !
കല, കൗൺസലിംഗ് സൈക്കോളജിസ്റ്
Post Your Comments