
ദിലീപിനെ നായകനാക്കി സിനിമ ചെയ്യും മുന്‍പേ ദിലീപ് നായകനായ നിരവധി സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടറായി ലാല്‍ ജോസ് വര്‍ക്ക് ചെയ്തിട്ടുണ്ട്. അങ്ങനെ വര്‍ക്ക് ചെയ്ത ഒരു സിനിമയുടെ അനുഭവം പങ്കിടുകയാണ് ലാല്‍ ജോസ്.ശത്രുഘ്നന്‍ തിരക്കഥ രചിച്ച് കമല്‍ സംവിധാനം ചെയ്ത ഈ പുഴയും കടന്ന് 1996-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു.
ലാല്‍ ജോസിന്റെ വാക്കുകള്‍
” ‘ഈ പുഴയും കടന്ന്’ എന്ന സിനിമയുടെ തുടക്കത്തില്‍ മാത്രമാണ് ഞാന്‍ വര്‍ക്ക് ചെയ്തത്. ആ സമയത്ത് ലോഹിയേട്ടന്‍ ( ലോഹിതദാസ്) എഴുതിയ ഉദ്യാനപാലകന്‍ എന്ന മമ്മുക്ക ചിത്രത്തില്‍ എന്നെ അസോസിയേറ്റായി വര്‍ക്ക് ചെയ്യാന്‍ വിളിച്ചു. ‘ഈ പുഴയും കടന്ന്’ എന്ന സിനിമയില്‍ നിന്ന് അങ്ങോട്ടേക്ക് മാറാന്‍ ചെറിയ വിഷമമുണ്ടായിരുന്നു. ഈ പുഴയും കടന്ന് സിനിമ തീരും മുന്‍പേ ‘ഉദ്യാനപാലകന്‍’ തീര്‍ന്നത് കൊണ്ട് ഞാന്‍ ഈ പുഴയും കടന്ന് സിനിമയുടെ ചിത്രീകരണത്തിന്റെ അവസാന നിമിഷങ്ങിലും അതിന്റെ ഭാഗമായി വര്‍ക്ക് ചെയ്തു. ഇതിന്റെ തുടക്ക സമയത്ത് ഞാന്‍ വര്‍ക്ക് ചെയ്തപ്പോള്‍ എനിക്ക് ഒരു തുക അഡ്വാന്‍സായി നല്‍കിയിരുന്നു. പിന്നീട് ഞാന്‍ ഉദ്യാനപാലകനിലേക്ക് മാറിയപ്പോള്‍ എനിക്ക് ലഭിച്ച അഡ്വാന്‍സ് ഞാന്‍ നിര്‍മ്മാതാവിന് മടക്കി കൊടുത്തിരുന്നു,അന്നത് പലര്‍ക്കും അത്ഭുതമായിരുന്നു”. ലാല്‍ ജോസ് പറയുന്നു.
Post Your Comments