സ്ത്രീകള്‍ അടിമത്വത്തിന്റെയും, അപമാനത്തിന്റെയുമെല്ലാം ഇരകളാണെന്ന് നടി അമല പോള്‍. ജനസംഖ്യ കൂട്ടാനുള്ള ഫാക്ടറിയായിട്ടാണ് സ്ത്രീകളെ പുരുഷന്മാർ കാണുന്നതെന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ അമല പറയുന്നു. ഓഷോയുടെ ‘ദ ബുക്ക് ഓഫ് വുമണ്‍’ എന്ന പുസ്തകത്തിന്റ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അമലയുടെ കുറിപ്പ്.
.കുറിപ്പിന്റെ പൂർണരൂപം…………………………….
ദ പ്രൊഫറ്റിലെ എല്ലാ മികച്ച ചോദ്യങ്ങളും സ്ത്രീകള്‍ ചോദിക്കുന്നതാണ്- പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും വേദനയെക്കുറിച്ചും ആധികാരികതയെക്കുറിച്ചും യഥാര്‍ഥ്യത്തെക്കുറിച്ചും.
.
ദൈവത്തെക്കുറിച്ചല്ല, ഏതെങ്കിലും ദാര്‍ശനിക വ്യവസ്ഥയെക്കുറിച്ചല്ല, മറിച്ച് ജീവിതത്തെക്കുറിച്ചാണ്.
പുരുഷനില്‍ നിന്നല്ല എന്തുകൊണ്ടാണ് ഒരു സ്ത്രീയില്‍ നിന്നും ചോദ്യം ഉയര്‍ന്നു വരുന്നത്?
കാരണം സ്ത്രീ അടിമത്തം അനുഭവിക്കുന്നു, അപമാനവും സാമ്പത്തിക ആശ്രയത്വവും എല്ലാറ്റിനുമുപരിയായി സ്ത്രീ സ്ഥിരമായി ഗര്‍ഭധാരണത്തിന്റെ അവസ്ഥയും അനുഭവിക്കുന്നു.
നൂറ്റാണ്ടുകളായി അവള്‍ വളരെയധികം വേദനയില്‍ ജീവിക്കുന്നു. വയറ്റില്‍ വളരുന്ന കുഞ്ഞ് അവളെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കുന്നില്ല. എപ്പോഴും ഛര്‍ദ്ദിക്കാനാണ് അവളെ പ്രേരിപ്പിക്കുന്നത്. കുഞ്ഞ് 9 മാസം വളരുമ്പോള്‍, അതിന്റെ ജനനം മിക്കവാറും സ്ത്രീയുടെ മരണമാണ്. ഒരു ഗര്‍ഭത്തില്‍ നിന്നും വിമുക്തയാകാതിരിക്കുമ്പോള്‍ തന്നെ ഭര്‍ത്താവ് അവളെ വീണ്ടും ഗര്‍ഭിണിയാക്കുന്നു.
ജനക്കൂട്ടത്തെ ഉല്‍പാദിപ്പിക്കുന്നതിനുള്ള ഒരു ഫാക്ടറിയായാണ് സ്ത്രീയുടെ ഏക പ്രവര്‍ത്തനം എന്ന് തോന്നുന്നു. .
പുരുഷന്റെ പ്രവര്‍ത്തനം എന്താണ്? അവളുടെ വേദനയില്‍ അയാള്‍ അറിയുന്നില്ല. ഒമ്പത് മാസത്തെ സഹനം, കുട്ടിയുടെ ജനനം- ഇതില്‍ പുരുഷന്‍ എന്താണ് ചെയ്യുന്നത്?
പുരുഷനെ സംബന്ധിച്ചിടത്തോളം, അയാള്‍ തന്റെ കാമവും ലൈംഗികതയും നിറവേറ്റുന്ന ഒരു വസ്തുവായി സ്ത്രീയെ ഉപയോഗിക്കുന്നു. അതിന്റെ അനന്തരഫലങ്ങള്‍ സ്ത്രീക്ക് എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് അയാള്‍ക്ക് ഒട്ടും ആശങ്കയില്ല. .
എന്നിട്ടും അയാള്‍ പറയുന്നു, ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’. അവന്‍ അവളെ ശരിക്കും സ്‌നേഹിച്ചിരുന്നുവെങ്കില്‍, ലോകത്ത് ജനസംഖ്യ കൂടുതലാകുമായിരുന്നില്ല. ‘സ്‌നേഹം’ എന്ന അയാളുടെ വാക്ക് തീര്‍ത്തും ശൂന്യമാണ്. മിക്കപ്പോഴും കന്നുകാലികളെ പോലെയാണ് അയാള്‍ അവളോട് പെരുമാറുന്നത്.
Post Your Comments