CinemaGeneralMollywoodNEWS

ഹോട്ടലിലെ സ്റ്റാഫ് ആണെന്ന് കരുതി അദ്ദേഹം അന്ന് പ്രേം നസീറിന്‍റെ തോളില്‍ തട്ടി ശേഷം ഒരു സൂപ്പര്‍ താരവും പ്രതികരിക്കാത്ത രീതിയില്‍ മറുപടി വന്നു!

പുറമേ നിന്ന് നോക്കിയാല്‍ ഒരു എക്സിക്യുട്ടീവ്‌ ലുക്ക്

മലയാള സിനിമയില്‍ എഴുനൂറോളം സിനിമകളില്‍ നായകനായി അഭിനയിച്ച് ഗിന്നസ് ബുക്കില്‍ ഇടം കണ്ടെത്തിയ അനശ്വര നടന്‍ പ്രേം നസീറിന്റെ വ്യക്തിത്വത്തെക്കുറിച്ചും മലയാള സിനിമയ്ക്ക് എന്നും വലിയ മതിപ്പ് ആയിരുന്നു..പ്രേം നസീറിനെ ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തില്‍ തനിക്ക് ഉണ്ടായ ഞെട്ടലിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍.

“സിനിമയിലല്ലാതെ ഞാന്‍ പ്രേം നസീറിനെ ആദ്യമായി കാണുന്നത് വളരെ ആക്സ്മികമായിട്ടാണ്.എറണാകുളത്തെ ഇന്റര്‍നാഷണല്‍ ടൂറിസ്റ്റ് ഹോമില്‍ അവിടുത്തെ മാനേജര്‍മാരില്‍ ഒരാളായിരുന്നു എന്റെ ഒരു അകന്ന ബന്ധു അപ്പു എന്ന് പേരുള്ള ഒരാളെ കാണാന്‍ ഞാന്‍ അവിടെ വരുമ്പോള്‍ അന്നത്തെ റിസപ്ഷന്‍ ലോബിയില്‍ ഒരാള്‍, വളരെ കാഷ്വല്‍ എന്ന് തോന്നിപ്പിക്കും തരത്തിലുള്ള വേഷമാണ്. പുറമേ നിന്ന് നോക്കിയാല്‍ ഒരു എക്സിക്യുട്ടീവ്‌ ലുക്ക്. പത്രം നിവര്‍ത്തി നില്‍ക്കുന്നത് കൊണ്ട് മുഖം മറഞ്ഞിരുന്നു. അപ്പോള്‍ സ്വാഭാവികമായി ഞാന്‍ കരുതിയത് അവിടുത്തെ ഹൗസ് കീപ്പിംഗിലെയോ മാനേജ്മെന്‍റ് തലത്തിലുള്ളതോ ആയ ഏതോ ഒരു ഉദ്യോഗസ്ഥനാണെന്നാണ്. ഞാന്‍ അദ്ദേഹത്തിന്റെ തോളത്ത് തട്ടി കൊണ്ട് ചോദിച്ചു. “എക്സ്ക്യൂസ് മീ മിസ്റ്റര്‍ അപ്പുവിനെ ഒന്ന് വിളിക്കാമോ”, വളരെ സവാകാശം മുഖം തിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു ക്ഷമിക്കണം ഞാന്‍ ഇവിടുത്തെ സ്റ്റാഫ് അല്ല. അങ്ങനെ പറയണ്ട കാര്യം അദ്ദേഹത്തിനെ പോലെ ഒരു സൂപ്പര്‍ താരത്തിനില്ല.ശരിക്കും ഞാന്‍ ഇളിഭ്യനായ നിമിഷമായിരുന്നു അത്”. സഫാരി ടിവിയിലെ ‘സ്മൃതി’ എന്ന പ്രോഗ്രാമില്‍ പ്രേം നസീറിനെ അനുസ്മരിച്ചു കൊണ്ട് ജോണ്‍ പോള്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button