കോവിഡ് പ്രതിസന്ധിയിൽ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഐഫോണില്‍ ചിത്രീകരിച്ച ഒരു ഷോര്‍ട്ട് ഫിലിമുമായി എത്തിയിരിക്കുകയാണ് നടി ആന്‍ഡ്രിയ ജെര്‍മിയ. നടന് ആദവ് കണ്ണദാസനാണ് ‘ലോക്ഡൗണ്‍’ എന്ന് പേരിട്ടിരിക്കുന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറങ്ങി.
View this post on Instagram
#LOCKDOWN A film by @aadhavkannadhasan coming soon #shotoniphone #create #shortfilm #Covid19
കൊറോണയെ കുറിച്ചുള്ള പത്രക്കട്ടിങ്ങുകളുടെ ചിത്രമാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിലുള്ളത്. ലോക്ഡൗണ്‍ കാലത്തെ ഒരു വ്യക്തിയുടെ മാനസികാവസ്ഥയെ കുറിച്ചാണ് ഷോര്‍ട്ട് ഫിലിം എന്നാണ് ആദവ് ദ ഹിന്ദുവിനോട് പറഞ്ഞത്.
തങ്ങളെല്ലാവരും വീട്ടിലാണ് വീഡിയോ കോളിലൂടെ ഏകോപിപ്പിച്ചാണ് ഷോര്‍ട്ട് ഫിലിം ചിത്രീകരിച്ചതെന്നും ആദവ് വ്യക്തമാക്കി. നിതിന്‍ രാം ആണ് ഐഫോണില്‍ ഷൂട്ട് ചെയ്തിരിക്കുന്നത്. കാര്‍ത്തിക് എഡിറ്റ് ചെയ്ത്, ശിവയാണ് സൗണ്ട് ഇഫക്ട്സ് നല്‍കിയിരിക്കുന്നത്. ചിത്രം ബുധനാഴ്ച റിലീസ് ചെയ്യും.
Post Your Comments