സുജോയ് ഘോഷ് സംവിധാനം ചെയ്ത സി ഹിറ്റ് ചിത്രമാണ് ‘കഹാനി’. 2012-ല്‍ പുറത്തിറങ്ങിയ ചിത്രത്തിൽ വിദ്യാ ബാലനാണ് നായികയായി എത്തിയത്. ഇപ്പോഴിതാ ‘കഹാനി’ ചിത്രത്തെ കുറിച്ച് ഒരു ആരാധകന്റെ ചോദ്യവും അതിന് സംവിധായകന് നൽകിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
”കഹാനി കണ്ടപ്പോള്‍, ഒരു രംഗത്തില്‍ വിദ്യാ ബാഗ്ചിക്ക് സാരി ഉടുക്കാനറിയില്ല (പതിവ് ഇല്ലാത്തതിനാലാകാം) എന്നാല്‍ അടുത്ത സീനില്‍, അവസാന രംഗത്ത് സാരി ഉടുത്തിട്ടുണ്ട്. എങ്ങനെയാണത്?” എന്നാണ് ആരാധകന്റെ ട്വീറ്റ്. പിന്നാലെ സംവിധായകന് സുജോയ് ഘോഷ് മറുപടിയുമായെത്തി.
if she can send a rocket to mars then she can also learn to wear a saree overnight! https://t.co/CnOrJ3csu7
— sujoy ghosh (@sujoy_g) April 26, 2020
”ഒരു രാത്രി കൊണ്ട് ചൊവ്വയിലേക്ക് റോക്കറ്റ് അയക്കാന്‍ അവര്‍ക്ക് സാധിക്കുമെങ്കില്‍ ഒരു രാത്രി കൊണ്ട് സാരി ഉടുക്കാനും വിദ്യയ്ക്ക് സാധിക്കും” എന്നായിരുന്നു സംവിധായകന്റെ ട്വീറ്റ്.
Post Your Comments