കൊറോണ വൈറസ് എന്ന മഹാമാരിയുടെ പിടിയിലാണ് ഇപ്പോൾ ലോകം മുഴുവനും. ഇപ്പോഴിതാ ഈ കാലത്തെ ഗര്‍ഭാവസ്ഥ ഒരിക്കലും മറക്കാനാകില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പോപ് താരം കാറ്റി പെറി. ജീവിത പങ്കാളി ഒര്‍ലാണ്ടോ ബ്ലൂമിനൊപ്പം ആദ്യ കുഞ്ഞിന്റെ ജനനം കാത്തിരിക്കുകയാണ് ഗായിക. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഗായികയുടെ തുറന്നു പറച്ചില്.
‘ഈ ദിവസങ്ങളില്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും നിറവേറ്റുക എന്നത് അപ്രായോഗികമാണ്. പലതും കഴിക്കാന്‍ തോന്നും. പക്ഷേ, അതൊന്നും കഴിയണമെന്നില്ല. എങ്കിലും, നിരവധി കാര്യങ്ങളോട് ഞാനീ ദിവസങ്ങളില്‍ കടപ്പെട്ടിരിക്കുന്നു. ഈ സമയത്തെ ഗര്‍ഭകാലം ജീവിതാവസാനം വരെ ഓര്‍മയിലുണ്ടാകും,’ കാറ്റി പറഞ്ഞു.
ഗര്‍ഭം ധരിച്ചതിനെത്തുടര്‍ന്ന് ‘നെവര്‍ വോണ്‍ വൈറ്റ്’ എന്ന സംഗീത ആല്‍ബം ഗായിക ഉപേക്ഷിച്ചിരുന്നു. ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ കാറ്റിയും പങ്കാളിയും ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കി വീട്ടില്‍ തന്നെ കഴിയുകയാണ്.
Post Your Comments