തീവ്ര പ്രണയവും വിരഹവും വെള്ളിത്തിരയിലവതരിപ്പിച്ച ചിത്രമായിരുന്നു ജെയിംസ് കാമറൂണിന്റെ സംവിധാനത്തില്‍ 1997 ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക്. സിനിമ പുറത്തിറങ്ങിയിട്ട് രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ടുവെങ്കിലും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിലെ നായിക കഥാപാത്രമായ റോസിനെ അവതരിപ്പിച്ച നടി കേറ്റ് വിൻസ്ലറ്റ് രണ്ട് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലേക്ക് ഒരു യാത്ര നടത്തിയപ്പോൾ ഉണ്ടായ ഹൃദയസ്പർശിയായ ഒരനുഭവത്തെ കുറിച്ച് പറയുകയാണ്.
രണ്ട് വർഷങ്ങൾക്ക് മുൻപ് ഞാൻ ഇന്ത്യയിലേക്ക് ഒരു യാത്ര നടത്തിയിരുന്നു. ഹിമാലയം സന്ദർശിക്കുന്നതിനിടെ ഒരു വൃദ്ധൻ എന്റെ അടുത്തേക്ക് വന്നു. 85 വയസ്സോളം പ്രായം തോന്നിക്കും. അദ്ദേഹത്തിന് ഒരു കണ്ണു കാണില്ല. ഒരു വാക്കിങ് സ്റ്റിക്ക് കുത്തിയാണ് നടക്കുന്നത്. എന്റെ മുഖത്തേക്ക് നോക്കി അദ്ദേഹം ചോദിച്ചു, നിങ്ങൾ റോസ് അല്ലേ, ടെറ്റാനിക്കിലെ? അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു. എനിക്ക് കരച്ചിലടക്കാൻ സാധിച്ചില്ല. ഞാൻ പൊട്ടിക്കരഞ്ഞു. ലോകത്തെവിടെപ്പോയാലും ടെറ്റാനിക് അവിടെയുണ്ട്. ഒരു അഭിനേത്രി എന്ന നിലയിൽ ഇതിൽപ്പരം എന്ത് ആനന്ദമാണ് എനിക്ക് ലഭിക്കാനുള്ളത്- കേറ്റ് പറഞ്ഞു.
ടെെറ്റാനിക് കപ്പൽ ദുരന്തം റോസ്-ജാക്ക് പ്രണയത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയായിരുന്നു കാമറൂൺ. അനശ്വര പ്രണയത്തിൻ്റെ ഉദാത്ത മാതൃകകളായി ലോകം വാഴ്ത്തുന്ന ജോഡികളാണ് ജാക്കും റോസും. ജാക്ക് എന്ന കഥാപാത്രമായി ലിയാനാർഡോ ഡികാപ്രിയോയായിരുന്നു അഭിനയിച്ചത്.
Post Your Comments