കുടുംബപ്രേക്ഷകരുടെ പ്രിയതാരമാണ് ദീപന് മുരളി. ബിഗ് ബോസ് സീസണ് ഒന്നിലൂടെ ജനപ്രീതി നേടിയ ദീപന് വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. 2018 ഏപ്രില്‍ 28 നായിരുന്നു ദീപന് മുരളിയും മായയും തമ്മിലുള്ള വിവാഹം നടക്കുന്നത്.നടന് സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയുടെ അടുത്ത ബന്ധു കൂടിയായിരുന്നു മായ.
വിവാഹം കഴിഞ്ഞ് ഏകദേശം രണ്ട് മാസത്തിനുള്ളിലായിരുന്നു ബിഗ് ബോസിലേക്ക് എത്തിയത്. ഭാര്യയെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ ദീപന് ഷോയില്‍ പങ്കുവച്ചിരുന്നു.
ദീപന്റെ വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് സുഹൃത്തും നടിയുമായ അര്‍ച്ചന സുശീലന് നടന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
കഴിഞ്ഞ ജൂലൈയിലാണ് ദീപനും മായയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറക്കുന്നത്. മേധസ്വി എന്നാണു കുഞ്ഞിന്റെ പേര്.
Post Your Comments