സിദ്ധിഖ് ലാല്‍ ചിത്രങ്ങളുടെ സ്വഭാവമെടുത്താല്‍ അതില്‍ എന്ത് കൊണ്ട് ജയറാമിനെ പോലെ ഒരു നടന് നായകനയില്ല എന്ന ചിന്ത ഓരോ പ്രേക്ഷകനിലും ഉണ്ടാകും. സ്വാഭാവിക ഹ്യൂമര്‍ നന്നായി കൈകാര്യം ചെയ്യാന്‍ കഴിവുള്ള ജയറാം എന്ന നടന് സ്വാഭാവികതയോടെ ഹ്യൂമര്‍ ചിത്രങ്ങളെടുക്കുന്ന സിദ്ധിഖ് ലാലിന്റെ സിനിമയില്‍ അഭിനയിക്കാതെ പോയത് പ്രേക്ഷകര്‍ക്കും ഒരു നഷ്ടം തന്നെയാണ്. എന്നാല്‍ സിദ്ധിഖ് സ്വതന്ത്ര സംവിധായകനായപ്പോള്‍ ജയറാമിനെ തന്റെ സിനിമയിലെ പ്രധാന കഥാപാത്രമാക്കിയിരുന്നു. ഫ്രണ്ട്സ് എന്ന സിദ്ധിഖിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ ജയറാമായിരുന്നു നായക വേഷം ചെയ്തത്. സിദ്ധിഖ് ലാല്‍ ടീമിന്റെ ആദ്യ സിനിമയായ ‘റാംജിറാവ് സ്പ്പീക്കിങ്ങ്’ എന്ന സിനിമയില്‍ സായ് കുമാറിന് പകരം ജയറാമിനെയായിരുന്നു മുഖ്യ കഥാപാത്രമായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ആ സമയത്ത് എക്സ്പീരിയന്‍സ് സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിച്ച ജയറാം തങ്ങളുടെ ചിത്രം ഒഴിവാക്കുകയായിരുന്നുവെന്നും. ജയറാം ‘നോ’ പറഞ്ഞത് കൊണ്ട് തങ്ങള്‍ക്ക് മലയാള സിനിമയില്‍ ഒരു പുതിയ നടനെ കണ്ടെത്താനായെന്നും സിദ്ധിഖ് പങ്കുവയ്ക്കുന്നു.
“റാംജിറാവ് സ്പ്പീക്കിങ്ങിൽ ആദ്യം ജയറാമിനെയായിരുന്നു നായകനായി തീരുമാനിച്ചത്. പക്ഷെ ജയറാം ‘നോ’ പറഞ്ഞു. ഞങ്ങള്‍ നവാഗതര്‍ ആയതുകൊണ്ടാകണം ജയറാം ഞങ്ങളുടെ ചിത്രം സ്വീകരിക്കാതിരുന്നത്. എക്സ്പീരിയന്‍സ് സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനാണ് ജയറാം അന്ന് ആഗ്രഹിച്ചത്. ജയറാമിന്റെ ‘നോ’ പറച്ചില് കൊണ്ട് ഒരു ഗുണമുണ്ടായി. ഞങ്ങള്‍ക്ക് സായ് കുമാറിനെ പോലെ പുതിയ ഒരു നടനെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്യാന്‍ കഴിഞ്ഞു”. സിദ്ധിഖ് പറയുന്നു.
Post Your Comments