GeneralLatest NewsMollywood

പൂർണ ഗർഭിണിയേയും ഭർത്താവിനേയും ഫ്‌ളാറ്റിൽ നിന്ന് ഇറക്കിവിടാന്‍ ശ്രമം; രക്ഷകനായത്  നടൻ റോണി ഡേവിഡ്

ഇത്തരം സംഭവങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നും അന്വേഷിച്ച് കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു

ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയിലാണ്. ഈ സാഹചര്യത്തില്‍  രണ്ട് ദിവസത്തിനുള്ളിൽ പ്രസവം നടക്കാനിരിക്കുന്ന പൂർണ ഗർഭിണിയെയും ഭര്‍ത്താവിനെയും ഫ്‌ളാറ്റിൽ നിന്ന് ഇറക്കി വിടാന്‍ ശ്രമം.  കൊച്ചി തമ്മനത്താണ് കോവിഡ് ആരോപിച്ച് തമിഴ്‌നാട് സ്വദേശിയായ പൂർണ ഗർഭിണിയും ഭര്‍ത്താവും ഫ്ലാറ്റ് ഒഴിയണമെന്ന ആവശ്യവുമായി ഭാരവാഹികള്‍ നിര്‍ബന്ധം പിടിച്ചത്.  ഈ  പ്രശ്നത്തില്‍  ഗര്‍ഭിണിയ്ക്കും കുടുംബത്തിനും  രക്ഷകനായി അവതരിച്ചത് നടനും ഡോക്ടറുമായ റോണി ഡേവിഡ്. 

 തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിൽ ചികിത്സയ്ക്ക് എത്തിയ ദമ്പതികള്‍ക്ക്  വൈറസ് ബാധയില്ലെന്ന പരിശോധന ഫലം നൽകിയിട്ടും ഫ്‌ളാറ്റൊഴിയണമെന്ന നിലപാടിലായിരുന്നു ഭാരവാഹികൾ. ഇതോടെയാണ് ഇവര്‍ക്ക്  സംരക്ഷണം നൽകിയിരുന്ന ഡോക്ടറും സിനിമ നടനുമായ റോണി ഡേവിഡ് പ്രശ്നത്തില്‍ ഇടപെട്ടത്. സംഭവം മാധ്യമങ്ങളെ അറിയിക്കുകയും എംഎൽഎ, കലക്ടർ, മന്ത്രിമാർ തുടങ്ങിയവർ ഈ വിഷയത്തിൽ ശ്രദ്ധയോടെ ഇടപെടുകയും  ചെയ്തു. 

ഇത്തരം സംഭവങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നും അന്വേഷിച്ച് കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.ഇതുപോലുള്ള പെരുമാറ്റങ്ങൾ നാടിന് അപമാനമെന്ന് ജില്ലാ കലക്ടർ എസ് സുഹാസ് വ്യക്തമാക്കി. 

കോവിഡ് നെഗറ്റീവാണെന്നും വൈറസ് ഇല്ലെന്നുമുള്ള തമിഴ്‌നാട് സർക്കാറിന്റേയും സംസ്ഥാന സർക്കാറിന്റേയും പരിശോധന ഫലം ദമ്പതികൾ അസോസിയേഷൻ ഭാരവാഹികൾക്ക് നൽകിയിരുന്നു.  എന്നാൽ ഭാരവാഹികൾ വിട്ട് വീഴ്ചയ്ക്ക് തയാറായില്ല.  അതേ സമയം കൊറോണയാണെന്ന് തെറ്റിദ്ധരിച്ചാണ് ഫുഡ് വേയ്‌സ്റ്റെടുക്കാൻ ജോലിക്കാർ പോകാതിരുന്നതെന്നും ദമ്പതികളോട് ഫ്‌ളാറ്റൊഴിയാൻ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ്  അസോസിയേഷൻ ഭാരവാഹികളുടെ വിശദീകരണം. 

shortlink

Related Articles

Post Your Comments


Back to top button