മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്ബോള്‍, കസബ എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് നേഹ സക്സേന. സിനിമാ മേഖലയില്‍ നിന്നും നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങള്‍ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ താരം പങ്കുവച്ചതാണ് ഇപ്പോള്‍ ചര്‍ച്ച.
അഭിനയത്തിന്റെ തുടക്കകാലത്ത് സിനിമകള്‍ക്കായി ഓഡിഷനുകളില്‍ പങ്കെടുക്കാറുണ്ടായിരുന്നെന്നും അന്ന് കാസ്റ്റിംഗ് കൗച്ച് എന്താണെന്ന് തനിക്കറിയില്ലായിരുന്നെന്നും നേഹ പറയുന്നു. ”ഒഡിഷനുകള്‍ക്കു പോകുമ്ബോള്‍ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. എനിക്ക് നല്ല ഉയരമുണ്ട്. എന്റേത് നല്ല കണ്ണുകളാണ്. നല്ല ഫീച്ചേഴ്സാണ്. എന്നാല്‍ ഓഡിഷന് പോയി അടുത്ത ദിവസം സംവിധായകരില്‍ നിന്നോ നിര്‍മ്മാതാക്കളില്‍ നിന്നോ കോ ഓര്‍ഡിനേറ്റര്‍മാരില്‍ നിന്നോ മോശമായ ഫോണ്‍കോളുകള്‍ വരാന്‍ തുടങ്ങും” നേഹ വെളിപ്പെടുത്തി.
ഇറക്കംകുറഞ്ഞ വസ്ത്രം ധരിച്ചെത്താമോ എന്ന് ചോദിച്ചാണ് പലരും വിളിച്ചിരുന്നതെന്ന് നടി പറയുന്നു. നാളെ ഒരു ഷോര്‍ട്ട് ഡ്രസ്സ് ഇട്ടു വരാന്‍ പറ്റുമോ?’ എന്നായിരിക്കും ചോദ്യം. എന്തിനാ എന്ന് ചോദിച്ചാല്‍, ‘സിനിമയില്‍ ഗ്ലാമര്‍ റോളാണ്. മാഡം ഓഡിഷന് വന്നത് സല്‍വാര്‍ കമ്മീസിട്ടല്ലേ’ എന്നായിരിക്കും അവരുടെ മറുപടിയെന്നും നേഹ പങ്കുവച്ചു. വെസ്റ്റേണ്‍ വേഷങ്ങള്‍ സ്ക്രീനില്‍ കാണാന്‍ ഭംഗിയാണ്, പക്ഷെ നേരില്‍ കാണാന്‍ അങ്ങനെയല്ല എന്നാണ് അത്തരം ഫോണ്‍വിളികള്‍ക്ക് താന്‍ കൊടുക്കാറുള്ള മറുപടിയെന്നും താരം പറയുന്നു.
തുളു ഭാഷയിലെ ‘റിക്ഷ ഡ്രൈവര്‍’ എന്ന സിനിമയിലൂടെ അരങ്ങേറിയ നടി നേഹ സക്സേന മികച്ച നടിയ്ക്കുള്ള പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.
Post Your Comments