
മനു അശോക് സംവിധാനം ചെയ്ത ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജീവിതം പറഞ്ഞ ചിത്രമാണ് ‘ഉയരെ’. ഇപ്പോഴിതാ ‘ഉയരെ’യുടെ സെറ്റിൽ നിന്നുള്ള രസകരമായ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ആസിഫ് അലി. പാർവതിയും സംവിധായകനായ മനു അശോകനുമൊത്തുള്ള സംഭാഷണ രംഗമാണ് ആസിഫ് അലി മൊബൈലിൽ പകർത്തിയത്.
ചിത്രത്തിന്റെ തുടക്കത്തിൽ കോളേജിലെ യൂത്ത്ഫെസ്റ്റിവലിൽ ഡാൻസിന് ഒന്നാം സമ്മാനം വാങ്ങിയ പല്ലവിയും സുഹൃത്തുക്കളും ആഘോഷിക്കുന്ന ഒരു രംഗമുണ്ട്. ചിത്രം പുറത്തിറങ്ങി കൃത്യം ഒരു വർഷം കവിയുമ്പോൾ അത് ചിത്രീകരിക്കുന്നതിന് മുമ്പുള്ള തയ്യാറെടുപ്പിന്റെ രസകരമായൊരു വീഡിയോ ആണ് ആസിഫ് അലി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.
പാർവതിക്കു സംവിധായകൻ മനു അശോകൻ ഡയലോഗ് പറഞ്ഞ് കൊടുക്കുകയാണ്. ‘ടട്ട ടട്ട ടട്ടട്ട, ഇയ്യാ ഹുവാ ഏക്താര,’ ഇത്രയുമായപ്പോൾ പാർവതി ചോദിക്കുന്നു, ബാക്കി എന്താ പറയേണ്ടത് എന്ന്. ബാക്കി ഡയലോഗ് ആലോചിക്കുന്ന സംവിധായകനെ വിഡിയോയിൽ കാണാം.
“മനു അശോകും പാർവ്വതിയും കൂടി പല്ലവിയുടെ ഏക്താര ആഘോഷങ്ങൾക്കുള്ള മുദ്രാവാക്യം അന്തിമമാക്കുകയും നിഷ്കളങ്കനായ ഗോവിന്ദ് അത് ചിത്രീകരിക്കുകയും ചെയ്യുന്നു,” എന്ന അടിക്കുറിപ്പോടെയാണ് ആസിഫ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Post Your Comments