
ലോക്ഡൌണ് ആരംഭിച്ചതോടെ കൂടുതല്‍ നിരാശയില്‍ ആയത് ഉപ്പും മുളകും ആരാധകരാണ്. ഷൂട്ടിംഗ് നിര്‍ത്തി വച്ചിരിക്കുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പല താരങ്ങളും. ഉപ്പും മുളകും താരങ്ങളും ആരാധകരുമായി സംവദിക്കാറുണ്ട്. പരമ്പരയില്‍ ഓട്ടോ ചന്ദ്രന്റെ ഭാര്യയായി എത്തുന്ന കനകത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. കനകം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റോഹിണി തന്റെ വിവാഹ ചിത്രം പങ്കുവച്ചിരിക്കുകയാണ്.
”ഇഷ്ടം പോലെ സമയം ഉള്ളതു കൊണ്ട് പഴയ പടങ്ങള്‍ തപ്പി എടുത്തു. അതൊക്കെ നോക്കുമ്പോള്‍ ഒരു സുഖം. അച്ഛനെ വല്ലാതെ മിസ്സ് ചെയ്യുന്നു. ഓര്‍മകള്‍. അങ്ങനെ ഏപ്രില്‍ 27, 2009 പാലക്കാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് ഞങ്ങള്‍ വിവാഹിതരായി. ഏതായാലും ഞാന്‍ കുറെ കഷ്ടപ്പെട്ട് തപ്പി എടുത്ത ചിത്രങ്ങള്‍ അല്ലേ. അപ്പോള്‍ പങ്കു വെക്കാമെന്ന് കരുതി’. എന്നും പറഞ്ഞായിരുന്നു റോഹിണി ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്.
രാഹുല്‍ എന്നാണ് റോഹിണിയുടെ ഭര്‍ത്താവിന്റെ പേര്. താലി കെട്ടുന്ന സമയത്തുള്ളതടക്കം വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച താരത്തിനോട് ഇത് ജ്വല്ലറിയുടെ പരസ്യമാണോ എന്നാണ് ആരാധകരുടെ കമന്റ്.
Post Your Comments