സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് പല നടിമാരും വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനിടയില്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തി പ്രമുഖ താരം രംഗത്ത്. മോഡലും ഗായികയും ടിവി താരവുമായ കാറ്റി പ്രൈസാണ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തോക്കിന്മുനയില് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് താരം പറയുന്നത്.
കാറ്റിയുടെ വാക്കുകള്‍ ഇങ്ങനെ…”’ 2018ലാണ് ഞെട്ടിക്കുന്ന ആ സംഭവം നടന്നത്. ദക്ഷിണാഫ്രിക്കയില്‍ വച്ച് ആറ് പേര് ചേര്‍ന്ന് എന്റെ കാറിനെ തടഞ്ഞ് നിര്‍ത്തുകയായിരുന്നു, എനിക്കൊപ്പം എന്റെ മക്കളും ഉണ്ടായിരുന്നു. തുടര്‍ന്ന്, അഡിഡാസ് ഹൂഡി ധരിച്ച ഒരു മനുഷ്യന് എന്റെ മുഖത്ത് നോക്കി അലറിക്കൊണ്ടിരുന്നു. അയാള്‍ ചോദിച്ചതെല്ലാം ഞാന്‍ കൊടുത്തു. അവസാനം അയാള്‍ എന്റെ ശരീരത്തില്‍ തൊടാന്‍ തുടങ്ങി.തലയണ ഉപയോഗിച്ച് ഞാന്‍ എന്റെ കുട്ടികളെ രക്ഷിച്ചു. തോക്കിന്‍മുന എന്റെ തലയില്‍ വച്ചാണ് അവര്‍ എന്നെ ഭീഷണിപ്പെടുത്തിയിരുന്നത്. എപ്പോള്‍ വേണമെങ്കിലും ഒരു ബുള്ളറ്റ് തുളച്ചുകയറുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. എന്നാല്‍ അവരില്‍ നിന്ന് അത്ഭുതകരമായി ഞാനും മക്കളും രക്ഷപ്പെടുകയായിരുന്നു.”
എന്നാല്‍ ഇത് കൂടാതെയും വീണ്ടും ചില സംഭവങ്ങള്‍ ഉണ്ടായി. രണ്ടാഴ്ചയ്ക്ക് മുമ്പ് ഒരു ടിവി ഷോയുടെ ചിത്രീകരണത്തിനിടെ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം വീണ്ടും നടന്നിരുന്നു. വളരെ പേടിയോടെയാണ് ഓരോ ദിവസവും താനും മക്കളും ജീവിക്കുന്നതെന്നും കാറ്റി പറഞ്ഞു
Post Your Comments