ഒരു തിരക്കഥ ലോക്ക് ചെയ്ത ശേഷം സിനിമ എടുക്കുന്ന രീതി തനിക്ക് ഇല്ലെന്ന് പ്രിയദര്ശന് പറയുന്നു. ടി ദാമോദരന്‍ മാഷ് എഴുതി തന്ന സിനിമകള്‍ മാത്രമാണ് ഒരു തിരക്കഥയുടെ ശൈലി കേന്ദ്രീകരിച്ച് എടുത്തിട്ടുള്ളതെന്നും ‘ചിത്രം’ പോലെയുള്ള സിനിമകള്‍ ആ സമയത്ത് എഴുതിയെടുത്തു ചിത്രീകരിച്ചതാണെന്നും പ്രിയദര്ശന് പറയുന്നു . മലയാളത്തില്‍ അനവധി ഹിറ്റ് സിനി മകള്‍ ഒരുക്കിയ പ്രിയദര്ശന് ചില സിനിമകളില്‍ സ്വയം തിരക്കഥാകൃത്തായും മലയാള സിനിമയുടെ ഭാഗമായിട്ടുണ്ട്. സെറ്റില്‍ ഇരുന്നു എഴുതി ഷൂട്ട് ചെയ്യുന്നത് കൊണ്ട് മമ്മൂട്ടി എപ്പോഴും തന്നെ കളിയാക്കറുണ്ടെന്നും “നീ ടോയ്ലറ്റ് പേപ്പറില്‍ വരെ സ്ക്രിപ്റ്റ് എഴുതി സിനിമ ചിത്രീകരിക്കുന്നവനാണെന്ന്” പരിഹസിക്കാറുണ്ടെന്നും പ്രിയദര്ശന് പറയുന്നു.
‘സിനിമ ചിത്രീകരിക്കുമ്പോള്‍ തന്നെ സ്ക്രിപ്റ്റിന്റെ ഗതിയില്‍ മാറ്റം വരുത്തുന്ന രീതിയാണ് എനിക്ക് എപ്പോഴുമുള്ളത്. ടി ദാമോദരന്‍ മാഷിന്റെ ചില സിനിമകള്‍ മാത്രമാണ് സ്ക്രിപ്റ്റ് അതേപടി ഫോളോ ചെയ്തു എടുത്തിട്ടുള്ളത്. മമ്മൂട്ടിക്ക എപ്പോഴും പറയും “നീ ടോയ്ലറ്റ് പേപ്പറില്‍ വരെ സ്ക്രിപ്റ്റ് എഴുതി സിനിമ എടുത്തിട്ടുള്ളവനാണ് എന്ന് എനിക്കറിയാം”. ഞാന്‍ കൂടുതലും ഓണ്‍ ദി സെറ്റ്സ് തിരക്കഥ എഴുതിയാണ് കൂടുതല്‍ സക്സസ് ഉണ്ടാക്കിയിരിക്കുന്നത്. ചിത്രം എന്ന് പറയുന്ന സിനിമ ഫുള്‍ സ്ക്രിപ്റ്റ് ഇല്ലാതെ അപ്പോള്‍ അപ്പോള്‍ എഴുതി ചിത്രീകരിച്ച സിനിമയാണ്’. പ്രിയദര്ശന് പറയുന്നു.
Post Your Comments