തെന്നിന്ത്യന്‍ സൂപ്പര്‍താരം കമല്‍ ഹസ്സന്റെ നാല് മക്കളും പല സ്ഥലങ്ങളില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. വിദേശത്ത് പോയി വന്നതിന്റെ പേരില്‍ സെല്‍ഫ് ക്വാറന്റീന് ശ്രുതി സ്വയം തീരുമാനിച്ചതാണ്. ഈ ലോക്ഡൌണ് കാലം താന്‍ അങ്ങേയറ്റം പോസിറ്റീവ് ആയാണ് കാണുന്നതെന്നു ശ്രുതി പറയുന്നു.
”ഈ ഏകാന്തത എന്നെ സംബന്ധിച്ചിടത്തോളം അത്ര കടുപ്പമുള്ള കാര്യമല്ല. ഈ അവസ്ഥയെക്കുറിച്ച് ഓരോ തവണ പരാതിപ്പെടാന്‍ തുനിയുമ്പോഴും ഞാന്‍ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കും. എനിക്കൊരു വീടുണ്ട്, ഇവിടെ സുരക്ഷിതയാണ്. ഇതൊന്നുമില്ലാത്തവരുടെ അവസ്ഥയോ.” ശ്രുതി പറയുന്നു.
”ഞങ്ങള്‍ അച്ഛനും മക്കളും നാലു ദിക്കില്‍ ക്വാറന്റീനിലാണ്. ഇത് ഞങ്ങള്‍ സ്വയമെടുത്ത തീരുമാനമാണ്. ഞാന്‍ വിദേശത്ത് പോയിരുന്നു. അതുകൊണ്ട് ക്വാറന്റീന് നിര്‍ബന്ധമായിരുന്നു. അനിയത്തിനും വിദേശത്ത് ഷൂട്ടിങ്ങിലായിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ എല്ലാവരും വെവ്വേറെ ഐസൊലേഷനില്‍ കഴിഞ്ഞത്.” ശ്രുതി പങ്കുവച്ചു
Post Your Comments