CinemaGeneralLatest NewsMollywoodNEWS

വസ്ത്രാലങ്കാരകൻ വേലായുധൻ കീഴില്ലം അന്തരിച്ചു

1994 ലെ മികച്ച വസ്ത്രാലങ്കാരകനുള്ള പുരസ്കാരം മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ ലഭിച്ചു

മലയാളചലച്ചിത്രരംഗത്തെ പ്രമുഖ വസ്ത്രാലങ്കാരകനായ‌ വേലായുധൻ കീഴില്ലം അന്തരിച്ചു. 66 വയസായിരുന്നു. ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം.

പെരുമ്പാവൂരിനടുത്ത് കീഴില്ലമാണ് ഇദ്ദേഹത്തിന്റെ സ്വദേശം. സ്ഥലനാമമായ കീഴില്ലം ഇദ്ദേഹം സ്വന്തം പേരിനൊപ്പം ചേർത്തതാണ്. ചെറിയ പ്രായത്തില്‍ തന്നെ ചലച്ചിത്രരംഗത്തെത്തിയ ഇദ്ദേഹം  മലയാള സിനിമയിലെ ഒട്ടു മിക്ക സം‌വിധായകരുടെ കൂടെ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി കേരളസംസ്ഥാന അവാർഡുകൾ ഇദ്ദേഹത്തെ തേടിയെത്തി. 1994 ലെ മികച്ച വസ്ത്രാലങ്കാരകനുള്ള പുരസ്കാരം മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ ലഭിച്ചു.

സിദ്ധിഖിന്റെ മോഹന്‍ലാല്‍ചിത്രമായ ബിഗ്ബ്രദറിലാണ് അവസാനമായി വസ്ത്രാലങ്കാരം നിര്‍വഹിച്ചത്. റാംജിറാവ് സ്പീക്കിങ് മുതല്‍ സിദ്ധിഖ് ലാല്‍ ടീമിന്റെ എല്ലാ ചിത്രങ്ങളുടെയും വസ്ത്രാലങ്കാര ചുമതല വേലായുധനായിരുന്നു.1980ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കലിക എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും ഇദ്ദേഹം എത്തിയിട്ടുണ്ട്.

ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: വൈശാഖ്, അശ്വതി.

shortlink

Post Your Comments


Back to top button