കഴിഞ്ഞ ദിവസം ഏറ്റവും അധികം ചര്‍ച്ച ചെയ്ത വിഷയമാണ് ഉത്തര കൊറിയ ഭരണാധികാരി കിം ജോങ് ഉന്നിന്റെ നില. ശസ്ത്രക്രിയക്ക് ശേഷം കിം ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും ഇതിനിടെ മസ്തിഷ്ക മരണം സംഭവിച്ചതായും രണ്ട് ദിവസം മുമ്ബാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തത്. കിമ്മിന്റെ നില അതീവ ഗുരുതരമാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അദ്ദേഹത്തിന്റെ സഹോദരി കിം ഡൈനാസ്റ്റി ഭരണം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. കിം ഭരണത്തില്‍ വരികയാണെങ്കില്‍ ലോകത്തിന് ആദ്യമായി വനിതാ വില്ലനെ ലഭിക്കുമെന്ന് ട്വീറ്റ് ചെയ്തിരിക്കുകയാണ് സംവിധായകന് രാം ഗോപാല്‍ വര്‍മ്മ.
“കിം ജോങ് ഉന്‍ മരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സഹോദരി ഭരണം ഏറ്റെടുക്കുമെന്നാണ് കിംവദന്തികള്‍. അവര്‍ക്ക് അദ്ദേഹത്തെക്കാള്‍ ക്രൂരതയുണ്ടെന്നാണ് കേള്‍ക്കുന്നത്. അങ്ങനെയെങ്കില്‍ ലോകത്തിന് ആദ്യ വനിതാ വില്ലനെ ലഭിക്കുമെന്നതാണ് നല്ല വാര്‍ത്ത. അവസാനമായി ജെയിംസ് ബോണ്ടിന് യാഥാര്‍ത്ഥ്യമായത് ലഭിക്കും” എന്നാണ് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Post Your Comments