മോഹന്‍ലാലിനെ ആദ്യമായി കണ്ട നിമിഷത്തെക്കുറിച്ച് നടി രഞ്ജിനി. പ്രിയദര്ശന് സംവിധാനം ചെയ്ത ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴാണ് താന്‍ ലാലേട്ടനെ ആദ്യമായി മീറ്റ് ചെയ്തതെന്നും തെലുങ്കിലും തമിഴിലും മറ്റു സൂപ്പര്‍ താരങ്ങളുമായി അഭിനയിച്ചു കഴിഞ്ഞ തന്നെ മോഹന്‍ലാല്‍ എന്ന താരം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചെന്നും രഞ്ജിനി പറയുന്നു.
‘ ‘സ്വാതി തിരുനാള്‍’ ചെയ്തു കഴിഞ്ഞിട്ട് പ്രിയദര്ശന് ‘ചിത്രം’ എന്ന സിനിമയുടെ കഥയാണ് എന്നോട് വന്നുപറഞ്ഞത്. അപ്പോള്‍ അതിന്റെ ഷെഡ്യൂള്‍ ജനുവരിയാണ് ഫിക്സ് ചെയ്തിരിക്കുന്നത്. അങ്ങനെ അതിനു കാള്‍ഷീറ്റ് കൊടുത്തു. അപ്പോള്‍ ഒരു പത്ത് ദിവസത്തെ ഗ്യാപില് മറ്റൊരു സിനിമയുണ്ട് അത് ചെയ്യാമോ എന്ന് ചോദിച്ചു. ഈ സിനിമയിലെ കഥാപാത്രം ഇത്രയും ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ല. ഒരുപാട് തമിഴ് സിനിമകള്‍ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ എന്ന സിനിമയില്‍ അഭിനയിച്ചത്. ആ സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴാണ് ഞാന്‍ ലാലേട്ടനെ ആദ്യമായി കാണുന്നത്. ഞാന്‍ ഫസ്റ്റ് ടൈം അദ്ദേഹത്തെ കാണുമ്പോള്‍ ഒരു ഫ്ലോറില്‍ ഇരുന്നു ഏതോ പാട്ട് പാടി കൊണ്ടിരിക്കുകയാണ്. ഞാന്‍ അത് കണ്ടു ശരിക്കും ഞെട്ടി. ഞാന്‍ ഒരുപാട് തമിഴ് ഹീറോസിനെയും തെലുങ്ക് ഹീറോസിനെയും കണ്ടിട്ടുണ്ട്. എല്ലാവരും ചെയറിലല്ലാതെ ഇങ്ങനെ ഇരിക്കുന്നത് കണ്ടിട്ടില്ല. ആദ്യമായിട്ടാണ് ഞാന്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ഫ്ലോറില്‍ ഇരിക്കുന്നത് കണ്ടത്’. രഞ്ജിനി പറയുന്നു.
Post Your Comments