കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ലോക് ഡൗണ്‍ മേയ് 3 വരെ രാജ്യത്ത് നീട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പല വിവാഹങ്ങളും മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ട്. ബോളിവുഡിലെ പ്രമുഖ നടി റിച്ച ഛദ്ദയുടെയും അലി ഫസലിന്റെയും വിവാഹം ഏപ്രിലില്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ കൊറോണയെ തുടര്‍ന്ന് ഈ വിവാഹം മാറ്റിവച്ചിരിക്കുകയാണ്.
വിവാഹത്തോട് അനുബന്ധിച്ച് മുംബൈയിലും ദില്ലിയിലുമായി ചടങ്ങുകളും പാര്‍ട്ടിയും നടത്താനാണ് ഉദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ വിവാഹം മുടങ്ങിയതോടെ ഇരുവര്‍ക്കും പരസ്പരം കാണാനുള്ള അവസരമില്ലാത്ത സാഹചര്യമാണ്.
വീഡിയോ ചാറ്റുകളിലൂടെയും മറ്റുമാണ് ഇരുവരും കണ്ട് സംസാരിക്കുന്നത്. ഇനിയും അവളെ കാണാതെ ഇരിക്കാന്‍ പറ്റില്ലെന്നും അതിന് റിച്ചയുടെ വീട്ടിലേക്ക് പോവാന്‍ മുംബൈ പോലീസിന്റെ അനുവദിവാങ്ങുമെന്നും അലി ഫസല്‍ പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖത്തിനിടെയായിരുന്നു തമാശരൂപേണ ഇക്കാര്യങ്ങള്‍ അലി പറഞ്ഞത്.
Post Your Comments