ഡേറ്റിംഗിനും റിലേഷന്‍ഷിപ്പിനും താൻ തായ്യാറാണെന്ന് തെന്നിന്ത്യന്‍ നടി തൃഷ. എന്നാൽ അതിനൊരു നിബന്ധനയും താരം മുന്നോട്ട് വെയ്ക്കുന്നു. ഇൻസ്റ്റഗ്രമിലൂടെയാണ് തൃഷ ഈ കാര്യം പറയുന്നത്.
”ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എങ്ങനെ എന്റെ സമയം പാഴാക്കില്ല എന്ന വിഷയത്തില്‍ 500 വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഉപന്യാസം എഴുതണം” എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി തൃഷ കുറിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് ടിക് ടോക് വീഡിയോകള്‍ ചെയ്ത് സമയം ചെലവിടുകയാണ് തൃഷ.
കോവിഡ് പ്രതിസന്ധികള്‍ക്കിടെ അവബോധ സന്ദേശങ്ങളുമായും താരം രംഗത്തെത്താറുണ്ട്. ‘റാം’, ‘പൊന്നിയിന്‍ സെല്വന്’ എന്നിവയാണ് തൃഷയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.
Post Your Comments