BollywoodCinemaGeneralLatest NewsNEWS

ഗിബെരിഷ് ചലഞ്ചില്‍ ശരിയായ വാചകം കണ്ടെത്തി വിരാട് കോഹ്ലി; പരാജയപ്പെട്ട് അനുഷ്‌ക ശര്‍മ്മ

കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം അച്ഛനും അമ്മയ്ക്കും ഒപ്പം ലുഡോ കളിച്ചതിന്റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു

ലോക് ഡൗണ്‍ സമയത്ത് നിരവധി ചലഞ്ചുകളാണ് സോഷ്യൽ മീഡിയിൽ നടക്കുന്നത്. ഇപ്പോഴിതാ ബോളിവുഡിലെ പ്രിയ താരജോഡികളായ വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും പുതിയൊരു ചലഞ്ചില്‍ പങ്കെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയിൽ സജീവമായ താരദമ്പതികൾ കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം അച്ഛനും അമ്മയ്ക്കും ഒപ്പം ലുഡോ കളിച്ചതിന്റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

 

ഇപ്പോഴിതാ അനുഷ്‌ക ശര്‍മ്മയുടെതായി വന്ന പുതിയൊരു വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഗിബെരിഷ് എന്ന പേരിലുളള ഒരു ചലഞ്ചാണ് അനുഷ്‌ക ചെയ്യുന്നത്.  അര്‍ത്ഥ ശൂന്യമായ ഒരു കൂട്ടം വാക്കുകളില്‍ നിന്നും ശരിയായ വാചകം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു ചലഞ്ച് ആണിത്.

എന്നാൽ ചലഞ്ചില്‍ തെറ്റായ ഉത്തരമാണ് അനുഷ്‌ക നല്‍കിയത്. അതേസമയം അടുത്തുണ്ടായിരുന്ന വിരാട് കോഹ്ലി ശരിയായ ഉത്തരം നല്‍കുകയും ചെയതു. stir range earth links എന്ന വാചകമാണ് അനുഷ്‌കയ്ക്ക് ചലഞ്ചില്‍ ലഭിച്ചത്. strange things എന്നായിരുന്നു നടി ഇതിന് ഉത്തരം നല്‍കിയത്. എന്നാല്‍ stranger things എന്നായിരുന്നു ശരിയായ ഉത്തരം. ഇത് വീഡിയോയില്‍ നോക്കാതെയാണ് വിരാട് കോഹ്ലി പറഞ്ഞത്. ഇതോടെ ആരാധകർ ഈ പുതിയ ചലഞ്ചിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button