വിദ്വേഷം പ്രചരിപ്പിച്ച് രാജ്യത്ത് കലഹമുണ്ടാക്കാന്‍ നോക്കുന്നുവെന്ന് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പരാതി. മതസ്പര്‍ധ വളര്‍ത്തുന്നതും ഇസ്ലാമോഫോബിയ പ്രോത്സാഹിപ്പിക്കുന്നതുമായ ട്വീറ്റ് സഹോദരി രംഗോലി പങ്കുവച്ചത് വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് കങ്കണ ഒരു പ്രത്യേക വിഭാഗം ആളുകളെ തീവ്രവാദികള്‍ എന്ന് പരാമര്‍ശിക്കുകയും സഹോദരിയെ പിന്തുണയ്ക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി മുംബൈ സ്വദേശിയായ അഡ്വക്കേറ്റ് അലി ഖാഷിഫ് ഖാന് പരാതി നല്‍കിയിരിക്കുന്നത്.
സഹോദരിമാരില്‍ ഒരാള്‍ വംശഹത്യയെ പ്രോത്സാഹിപ്പിക്കുകയും അക്രമത്തിന് ആഹ്വാനം നല്‍കുകയും ചെയ്യുമ്ബോള്‍ മറ്റൊരു സഹോദരി അതിനെ പിന്തുണയ്ക്കുകയും ഒരു വിഭാഗത്തെ തീവ്രവാദികള്‍ എന്ന് മുദ്രകുത്തുകയും ചെയ്യുന്നു. ഇത് ഗുരുതരമായ ഒന്നാണ്, കങ്കണയും സഹോദരിയും അവരുടെ താരപദവി ദുരുപയോഗം ചെയ്യുന്നെന്നും സമ്ബത്തും സ്വാധീനവും ആരാധകരെയും ഉപയോഗിച്ച് വിദ്വേഷം പ്രചരിപ്പിക്കാനും രാജ്യത്ത് കലഹമുണ്ടാക്കാനും ശ്രമിക്കുന്നു എന്നും പരാതിയില്‍ ആരോപിച്ചു.
എന്നാല്‍ രംഗോലിയുടെ ട്വീറ്റില്‍ എവിടെയെങ്കിലും മോശം പരാമര്‍ശം ഉള്ളതായി തെളിയിക്കാന്‍ കഴിഞ്ഞാല്‍ പൊതുവായി മാപ്പ് പറയുമെന്ന് കങ്കണ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു. ഡോക്ടര്‍മാരെയും പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചവരെ വെടിവെക്കണം എന്നാണ് തന്റെ സഹോദരി പറഞ്ഞതെന്നും ഇപ്പോള്‍ നടക്കുന്നത് തെറ്റായ ആരോപണങ്ങളാണെന്നും കങ്കണ പറഞ്ഞു.
Post Your Comments