തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ്യുടെ മകന് ജേസണ്‍ സഞ്ജയ് സിനിമയിലേക്ക്. തെലുങ്ക് ചിത്രമായ ‘ഉപ്പെണ്ണ’യുടെ തമിഴ് റീമേക്കിലൂടെ നായകനായി ജേസണ്‍ സഞ്ജയ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് സേതുപതിയുടെ പുതിയചിത്രമാണ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ‘ഉപ്പെണ്ണ’.
മൈത്രി മൂവി മേക്കര്സുമായി ചേര്‍ന്നാണ് സേതുപതി ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത്.
നല്‍ഗൊണ്ട ജില്ലയില്‍ നടന്ന ദുരഭിമാന കൊലപാതകം അടിസ്ഥാനമാക്കി ഒരുക്കുന്ന ഉപ്പെണ്ണയില്‍ വില്ലന്‍ വേഷത്തിലാണ് സേതുപതി എത്തുന്നത്.
വിജയുടെ ‘മാസ്റ്റര്‍’ ചിത്രത്തിന്റെ സെറ്റില്‍ വച്ച് ചിത്രത്തെ കുറിച്ച് സേതുപതി വിജയുമായി സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മാസ്റ്ററിലും വില്ലന്‍ വേഷത്തിലാണ് സേതുപതി എത്തുന്നത്.
Post Your Comments