BollywoodGeneral

വിവാഹത്തിനു മുന്പ് പങ്കാളികള്‍ ഒരുവര്‍ഷമെങ്കിലും ഒന്നിച്ചുജീവിക്കണം ; നടിയുടെ വാക്കുകള്‍ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ ലൈവില്‍ പ്രത്യക്ഷപ്പെട്ടപ്പോഴായിരുന്നു ലീവ് ഇന്‍ റിലേഷന്‍ ഷിപ്പിനെ കുറിച്ച്‌ താരം തന്റെ നയം വ്യക്തമാക്കിയത്.

താരങ്ങളുടെ വിവാഹവും വിവാഹ സങ്കല്പങ്ങളും എല്ലാം എന്നും ആരാധകര്‍ക്ക് ആകാംക്ഷ ഉണര്‍ത്തുന്ന ഒന്നാണ്. ഇപ്പോഴിതാ വിവാഹത്തിനു മുന്പ് പങ്കാളികള്‍ ഒരുവര്‍ഷമെങ്കിലും ഒന്നിച്ചുജീവിക്കണമെന്നു പ്രമുഖ നടി അമയ്റ ദസ്തൂറിന്റെ വാക്കുകള്‍ വൈറല്‍. സോഷ്യല്‍ മീഡിയയില്‍ ലൈവില്‍ പ്രത്യക്ഷപ്പെട്ടപ്പോഴായിരുന്നു ലീവ് ഇന്‍ റിലേഷന്‍ ഷിപ്പിനെ കുറിച്ച്‌ താരം തന്റെ നയം വ്യക്തമാക്കിയത്.

വിവാഹത്തിന് മുന്‍പ് പങ്കാളിയുമായി ഒരു വര്‍ഷമെങ്കിലും ജീവിക്കണമെന്നാണ് താരം പറയുന്നത്. സമൂഹത്തില്‍ വിവാഹ മോചനക്കേസുകള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു  താരത്തിന്റെ  ഈ അഭിപ്രായം. ”വിവാഹമോചന നിരക്കുകള്‍ ഉയരുകയാണ്. അതിനാല്‍ വിവാഹത്തിനു മുമ്ബ് പങ്കാളികള്‍ ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ഒന്നിച്ചു ജീവിക്കണമെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു”- വിവാഹത്തെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിനു മറുപടിയായാണ് താരമിത് പറഞ്ഞത്.

shortlink

Post Your Comments


Back to top button