GeneralKollywoodLatest News

ഞാൻ വെള്ളത്തിനടിയിലേക്ക് ആഴ്ന്നു പോയി, നടി അസിന്റെ അച്ഛനാണ് കൈ പിടിച്ചു കയറ്റിയത്!!

അങ്ങനെ താഴ്ന്നു പോകുമ്പോൾ ജീവിതത്തില്‍ അതുവരെ നടന്ന എല്ലാ നിമിഷങ്ങളും മനസ്സിൽ മിന്നിത്തെളിഞ്ഞു. ഒരാഴ്ച മുമ്പായിരുന്നു നടി സൗന്ദര്യ അപകടത്തിൽ മരിച്ചത്. എന്തിനെന്നറിയില്ല, സൗന്ദര്യയുടെ മുഖവും എന്റെ മനസിൽ വന്നു. മരണത്തെ തൊട്ടു മുന്നില്‍ കാണും  പോലെ

മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട തെന്നിന്ത്യന്‍ സംവിധായകനാണ് ഗൗതം മേനോന്‍. കാക്കാ കാക്ക, വാരണം അയിരം, വിന്നൈതാണ്ടി വരുവായ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ഗൗതം മേനോന്‍ തന്റെ ജീവിതത്തെ ശ്രീലങ്കയ്ക്ക് മുന്‍പും േശഷവും എന്ന് തിരിക്കാമെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ശ്രീലങ്കയില്‍ വച്ച് മരണത്തെ മുന്നില്‍ കണ്ട സംഭവം ഗൗതം മേനോന്‍ പറയുന്നു. കൊളംബോയില്‍ കാക്ക കാക്ക’ എന്ന സിനിമയുടെ തെലുങ്ക് റീമേക്ക് ചെയ്യുന്ന സമയത്ത് വെള്ളത്തിനടിയില്‍ പോയ സംഭവമാണ് വെളിപ്പെടുത്തിയത്. അന്ന് നടി അസിന്റെ അച്ഛനാണ് തന്നെ രക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”കാക്ക കാക്ക’ എന്ന സിനിമയുെട തെലുങ്ക് റീമേക്ക് ചെയ്യുന്ന സമയം. കൊളംബോയിലായിരുന്നു ഷൂട്ടിങ്. ക്ലൈമാക്സില്‍ കാണിക്കുന്ന തടാകവും വുഡ്ഹൗസും അവിടെയായിരുന്നു. അറുപതടി താഴ്ചയുണ്ട് തടാകത്തിന്. അതിന്‍റെ അറ്റം വരെ പോകാന്‍ ഒരു േബാട്ട് ഉണ്ടാക്കിയിരുന്നു. ആദ്യ ദിവസം ബോട്ടിൽ കയറുമ്പോൾ തന്നെ എനിക്കൊരു ഗട്ട് ഫീലിങ് തോന്നി. ലൈഫ് ജാക്കറ്റ് ഒന്നും ഉണ്ടായിരുന്നില്ല. ഷൂട്ടിങ് കഴിഞ്ഞു മടങ്ങുമ്പോള്‍ േബാട്ടില്‍ െവള്ളം കയറാന്‍ തുടങ്ങി. ബോട്ട് തകർന്ന് എല്ലാവരും വെള്ളത്തിൽ. എനിക്കൊഴിച്ച് മിക്കവർക്കും നീന്തലറിയാം. ഞാൻ വെള്ളത്തിനടിയിലേക്ക് ആഴ്ന്നു പോയി. അങ്ങനെ താഴ്ന്നു പോകുമ്പോൾ ജീവിതത്തില്‍ അതുവരെ നടന്ന എല്ലാ നിമിഷങ്ങളും മനസ്സിൽ മിന്നിത്തെളിഞ്ഞു. ഒരാഴ്ച മുമ്പായിരുന്നു നടി സൗന്ദര്യ അപകടത്തിൽ മരിച്ചത്. എന്തിനെന്നറിയില്ല, സൗന്ദര്യയുടെ മുഖവും എന്റെ മനസിൽ വന്നു. മരണത്തെ തൊട്ടു മുന്നില്‍ കാണും  പോലെ…

<p>താഴ്ന്നു പോയിട്ട് ആരായാലും ഒന്നു െപാങ്ങി മുകളിൽ വരും. അങ്ങനെ ഞാൻ മേലെ വന്നതൊരു പത്തു സെക്കന്റാണ്. ആ സമയം നടി അസിന്റെ അച്ഛനെ മുകളിൽ കണ്ടു. ഞാൻ പതുക്കെ പറഞ്ഞു: ‘അങ്കിൾ, െഎ കാണ്ട് സ്വിം..’ പെട്ടെന്ന് അദ്ദേഹം എന്നെ കൈ പിടിച്ചു കയറ്റി. അത് എന്റെ ജീവിതം മാറ്റിയ നിമിഷമായിരുന്നു. ‘ശ്രീലങ്കയ്ക്ക് മുന്‍പും േശഷവും’ എന്ന് എന്റെ ജീവിതത്തെ തിരിക്കാം. നമുക്കെല്ലാം അതീതമായ ഒരു പ്രപഞ്ചശക്തിയുടെ പവറിൽ ഞാൻ വിശ്വസിക്കുന്നു. ആ ശക്തിയോട് ഞാൻ മനസ്സിൽ സംസാരിക്കാറുണ്ട്. ” ഗൗതം മേനോന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button