CinemaGeneralLatest NewsMollywoodNEWS

എന്നെ പ്രണയത്തിലാഴ്ത്തിയ സിനിമയെന്ന് സുപ്രിയ ; കമന്റുമായി പൂര്‍ണിമ ഇന്ദ്രജിത്ത്

ത്രം പുറത്തിറങ്ങിയിട്ട് 20 വർഷം പൂർത്തിയാകുമ്പോഴും ഇന്നും പ്രിയപ്പെട്ട പ്രണയചിത്രങ്ങളുടെ ലിസ്റ്റിൽ ‘അലൈപായുതേ’യെ നെഞ്ചിലേറ്റുന്ന പ്രേക്ഷകർ ഏറെയാണ്

പ്രണയത്തിന്റെ മാസ്മരികത കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചിത്രങ്ങളിൽ ഒന്നായിരുന്നു മാധവനെയും​ ശാലിനിയേയും നായികാനായകന്മാരാക്കി മണിരത്നം സംവിധാനം ചെയ്ത ‘അലൈപായുതേ’. ചിത്രം പുറത്തിറങ്ങിയിട്ട് 20 വർഷം പൂർത്തിയാകുമ്പോഴും ഇന്നും പ്രിയപ്പെട്ട പ്രണയചിത്രങ്ങളുടെ ലിസ്റ്റിൽ ‘അലൈപായുതേ’യെ നെഞ്ചിലേറ്റുന്ന പ്രേക്ഷകർ ഏറെയാണ്. ഇപ്പോഴിതാ ”എന്നെ പ്രണയത്തിലാഴ്ത്തിയ ചിത്രം,” എന്നാണ് സുപ്രിയ മേനോൻ ‘അലൈപായുതേ’യെ വിശേഷിപ്പിക്കുന്നത്.

 

‘ദൈവമേ! ഈ അപൂര്‍വ ഇതിഹാസ പ്രണയകാവ്യം ഇറങ്ങിയിട്ട് 20 വര്‍ഷമായെന്നോ… ഈ സിനിമ കണ്ട് എന്റെ ഹൃദയം തുടിച്ചിട്ടുണ്ട്, രോമാഞ്ചം കൊണ്ടിട്ടുണ്ട്… ഈ മാസ്റ്റര്‍പീസ് ചിത്രം കണ്ടതിനു ശേഷമാണ് പ്രണയമെന്ന ആശയത്തോടു തന്നെ പ്രണയം തോന്നിത്തുടങ്ങിയത്.. ഇതിലെ സംഗീതം.. അതും നമ്മെ മറ്റൊരു ലോകത്ത് കൊണ്ടു ചെന്നെത്തിക്കും…’- സുപ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

പൂര്‍ണിമ ഇന്ദ്രജിത്തും സുപ്രിയയുടെ പോസ്റ്റിനെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുണ്ട്. താനും ഇന്ദ്രജിത്തും ആദ്യമായി ഒന്നിച്ചു പുറത്തുപോയി കണ്ട ചിത്രമാണിതെന്നും അതിനാല്‍ തന്നെ വളരെ സ്‌പെഷ്യലാണെന്നും പൂര്‍ണിമ പറയുന്നു. ഇന്ദ്രജിത്ത് പോപ്‌കോണ്‍ പങ്കുവെക്കില്ലെന്നും അന്നാണ് തനിക്ക് മനസ്സിലായതെന്നും പൂര്‍ണിമ തമാശയായി പറയുന്നു.

റൊമാന്റിക് സിനിമകള്‍ക്ക് മറ്റൊരു ഭാവതലം നല്‍കുകയായിരുന്നു മണി രത്‌നം ‘അലൈപായുതേ’ എന്ന ചിത്രത്തിലൂടെ. കാർത്തിക് വരദരാജൻ എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറും ശക്തി ശെൽവരാജ് എന്ന മെഡിക്കൽ വിദ്യാർത്ഥിനിയും തമ്മിലുള്ള പ്രണയവും വിവാഹവും പിണക്കങ്ങളും ഇണക്കങ്ങളും അവർക്കിടയിലെ തിരിച്ചറിവുകളുമൊക്കെ അതിമനോഹരമായി അവതരിപ്പിച്ച ചിത്രം കൂടിയാണ് ”അലൈപായുതേ’.

shortlink

Related Articles

Post Your Comments


Back to top button