CinemaGeneralKollywoodLatest NewsNEWS

‘വികാരനിര്‍ഭരമായ നിമിഷമായിരുന്നു അത് ‘; വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് കനിഹ

ഓരോ പേജും മറിച്ച് നോക്കുമ്പോള്‍ തോന്നുന്ന ആനന്ദം പറഞ്ഞറിയിക്കാന്‍ കഴിയില്ല

കൊറോണയുടെ പശ്ചാതലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമ താരങ്ങളെല്ലാം സോഷ്യൽ മീഡിയിൽ സജീവമാണ്. പുതിയ ചലഞ്ചുകളും ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.  ഇപ്പോഴിതാ തെന്നിന്ത്യന്‍ താരം കനിഹ തന്‍റെ വിവാഹ ആല്‍ബത്തിലെ ചില ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്, ഒപ്പം ആ ദിവസത്തെ ഓര്‍മകളെ കുറിച്ചു താരം കുറിക്കുന്നു.

 

”എന്റെ എല്ലാ ആല്‍ബങ്ങളും കണ്ട് കൊണ്ടിരുന്നപ്പോള്‍ മണിക്കൂറുകളാണ് കടന്ന് പോയത്. ഓരോ പേജും മറിച്ച് നോക്കുമ്പോള്‍ തോന്നുന്ന ആനന്ദം പറഞ്ഞറിയിക്കാന്‍ കഴിയില്ല. കാരണം ഓരോന്നും ഓര്‍മ്മകളുടെ കെട്ടഴിച്ച് വിടുന്നു. ഡിജിറ്റല്‍ ആല്‍ബങ്ങളുടെ അവസരമല്ല. ഇതാണ് എന്റെ പ്രിയപ്പെട്ട നിമിഷങ്ങളില്‍ ചിലത്. ഏതൊരു കല്യാണ പെണ്ണിനെയും പോലെ അദ്ദേഹമെന്റെ കഴുത്തില്‍ താലി ചാര്‍ത്തിയപ്പോള്‍ ഞാനും കരഞ്ഞു. അത് വികാരനിര്‍ഭരമായ നിമിഷമായിരുന്നു”- കനിഹ കുറിച്ചു.

ഒപ്പം തന്‍റെ ആരാധകരോട് നിങ്ങളുടെയും ആല്‍ബങ്ങള്‍ പുറത്തെടുത്ത് വിവാഹസമയത്തെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങള്‍ പങ്കുവെക്കാനും നടി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വിവാഹം കഴിക്കാത്ത സിംഗിള്‍ ആളുകളോടും വൈകാതെ എല്ലാവരും വിവാഹിതരാവും. അന്നേരം എന്നെയും ടാഗ് ചെയ്യു. എങ്കിലേ അതൊക്കെ എനിക്ക് അറിയാന്‍ പറ്റൂ’ എന്നും താരം പറയുന്നു.

2008 ലാണ് സോഫ്റ്റ് വെയർ എഞ്ചിനീയറായ ശ്യാം രാധാകൃഷ്ണനും കനിഹയും തമ്മിലുള്ള വിവാഹം നടന്നത്. 2010-ൽ ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നു. റിഷി എന്നാണ് മകന് പേരിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button