കൊറോണ വൈറസിൽ പ്രയാസമനുഭവിക്കുന്ന ജനതയ്ക്കായി മൊത്തം ഒരു കോടി 30 ലക്ഷം രൂപ ധനസഹായവുമായി നടൻ വിജയ്. കേരളത്തനുള്ള പത്ത് ലക്ഷം രൂപ ഉൾപ്പെടെയാണ് വിജയ് ധനസഹായം നൽകിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം, തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം, തമിഴ് സിനിമാ സംഘടനയായ ഫെഫ്സിയിലേക്ക് 25 ലക്ഷം, കർണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം, ആന്ധ്രാ, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് അഞ്ച് ലക്ഷം വീതം എന്നിങ്ങനെയാണ് വിജയ് നൽകിയിരിക്കുന്നത്.
ഇതിനെല്ലാമുപരി ഫാന്‍ ക്ലബ്ബുകള്‍ക്കും കോവിഡ് ദുരിതം അനുഭവിക്കുന്ന ജനതയ്ക്കും ഇദ്ദേഹം നേരിട്ട് ധാരാളം സഹായങ്ങള്‍ നല്കി.
Post Your Comments