നടൻ ഷറഫുദ്ധീന്റെയും ഫഹദ് ഫാസിലിന്റയും അപരന്മാരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അമ്പരപ്പിക്കുന്ന രൂപസാദൃശ്യമാണ് ഇരുവർക്കും ഉള്ളത്. ട്രാൻസ് സിനിമയിലെ ഫഹദിന്റെ കഥാപാത്രമായ പാസ്റ്റർ ജോഷ്വ കാൾട്ടനായിട്ടാണ് അക്കി ബക്കെർ എത്തുന്നത്. ഫഹദ് ഫാസിലിന്റെ അപരൻ എന്ന വിശേഷണത്തോടെയാണ് ടിക് ടോക്കിൽ അക്കി ബക്കെർ ശ്രദ്ധനേടുന്നത്.
View this post on Instagram
Trance……jousha Carlton….my new tiktok dedicated to Fafa…fan boy????????????????
സാജു പി വി എന്ന കലാകാരനാണ് ഷറഫുദ്ധീൻറെ അപരനായി വന്ന് അമ്പരപ്പിക്കുന്നത്. അഞ്ചാം പാതിര എന്ന ചിത്രത്തിൽ ഷറഫുദ്ധീൻ അവതരിപ്പിച്ച ഡോക്ടർ ബെഞ്ചമിൻ ലൂയിസ് എന്ന കഥാപാത്രമായാണ് സാജുവിന്റെ മെയ്ക്കോവർ.
”ഞെട്ടിപ്പിക്കുന്ന അപരൻ.. !! ഡോക്ടർ ബെഞ്ചമിൻ ലൂയീസ്”- എന്ന കുറിപ്പോടെ അഞ്ചാം പാതിരയുടെ സംവിധായകൻ മിഥുൻ മാനുവൽ തോമസും സാജുവിന്റെ മെയ്ക്കോവർ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
Post Your Comments