മതചിഹ്നത്തിന് മുന്നിൽ നഗ്നത പ്രദർശനം നടത്തിയെന്നാരോപിച്ച് നടിയും മോഡലുമായ സോഫിയ ഹയാതിനെതിരേ പരാതി. ഓം എന്നെഴുതിയിരിക്കുന്ന ചുമരിന്റെ പശ്ചാത്തലത്തില്‍ നിന്നുള്ള ഒരു വീഡിയോ താരം ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചു. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം.
നടി മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുംബെെ സ്വദേശി പരാതി നൽകി. നടിക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വിമര്‍ശനം ശക്തമാകുകയാണ്. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി സോഫിയയും രംഗതെത്തി. തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ യഥാർഥത്തിൽ വിശ്വാസികളല്ലെന്ന് താരം പറയുന്നു.
”എനിക്കെതിരേ പരാതി ഉന്നയിച്ചിരിക്കുന്നവർ യഥാർഥത്തിൽ വിശ്വാസികളല്ല. ഒരു വിശ്വാസി ഒരിക്കലും അങ്ങനെ ചെയ്യില്ല. ഞാൻ പോൺ വീഡിയോ അല്ല ചെയ്തത്. എന്റേ പേരിൽ പ്രശസ്തി നേടണമെന്ന് മാത്രമാണ് അവരുടെ ഉദ്ദേശം. എനിക്കെതിരേ പലരും ഭീഷണികൾ മുഴക്കുന്നുണ്ട്. ഞാനും പോലീസിൽ പരാതി നൽകും” സോഫിയ ഹയാത് പറയുന്നു.
Post Your Comments