CinemaGeneralMollywoodNEWS

ആ സിനിമ സൂപ്പര്‍ ഹിറ്റായപ്പോള്‍ വീണ്ടും അതേ ടീമില്‍ സിനിമ ആഗ്രഹിച്ചു, പക്ഷെ മോഹന്‍ലാല്‍ പറഞ്ഞു നമുക്ക് അദ്ദേഹത്തിന് ഒരു സിനിമ കൊടുക്കണമെന്ന്: മണിയന്‍പിള്ള രാജു വെളിപ്പെടുത്തുന്നു

പക്ഷെ പ്രിയദര്‍ശന്‍ തിരക്കിലായപ്പോള്‍ മോഹന്‍ലാല്‍ എന്നെ വിളിച്ചു പറഞ്ഞു. 'നമുക്ക് വേണുനാഗവള്ളി ചേട്ടന് ഒരു പടം കൊടുക്കണമെന്ന്'

മണിയന്‍പിള്ള രാജു നിര്‍മിച്ച മോഹന്‍ലാല്‍ സിനിമകള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റായവയാണ്. ‘ഒരു നാള്‍ വരും’ എന്ന ചിത്രം മാത്രമാണ് വലിയൊരു ഹിറ്റിലേക്ക് പോകാതിരുന്നത്. ഏയ്‌ ഓട്ടോ, വെള്ളനാകളുടെ നാട്. ഛോട്ടാ മുംബൈ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ മണിയന്‍പിള്ള രാജുവിന്‍റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയവയാണ്. വെള്ളനാകളുടെ നാട് എന്ന സിനിമയ്ക്ക് ശേഷവും പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ടീമിന്റെ സിനിമ ചെയ്യാനാണ് താന്‍ ആഗ്രഹിച്ചതെന്നും എന്നാല്‍ പ്രിയദര്‍ശന് തിരക്കായതോടെ മോഹന്‍ലാല്‍ വേണുനാഗവള്ളിയ്ക്ക് വേണ്ടി ഒരു സിനിമ ചെയ്യാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും അങ്ങനെയാണ് തന്റെ എക്കാലത്തെയും മികച്ച ഹിറ്റായ ഏയ്‌ ഓട്ടോ സംഭാവിച്ചതെന്നും രാജു പറയുന്നു.

പ്രിയന്‍ മോഹന്‍ലാല്‍ ടീമിന്‍റെ ‘ചിത്രം’ ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ സൂപ്പര്‍ ഹിറ്റായി മാറിയ മറ്റൊരു സിനിമയായിരുന്നു ‘വെള്ളാനകളുടെ നാട്’. രണ്ടു സിനിമകളും തുടര്‍ച്ചയായി നൂറ് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ അടുത്ത സിനിമയും അങ്ങനെയാണ് പ്ലാന്‍ ചെയ്തത്. ഞാനും പ്രിയദര്‍ശനും മോഹന്‍ലാലും തമ്മില്‍ ഒരു സിനിമ. പക്ഷെ പ്രിയദര്‍ശന്‍ തിരക്കിലായപ്പോള്‍ മോഹന്‍ലാല്‍ എന്നെ വിളിച്ചു പറഞ്ഞു. ‘നമുക്ക് വേണുനാഗവള്ളി ചേട്ടന് ഒരു പടം കൊടുക്കണമെന്ന്’. സബ്ജക്റ്റ് എനിക്കും കൂടി ഇഷ്ടപ്പെട്ടതാകണം എന്നൊരു നിര്‍ബന്ധമേയുണ്ടായിരുന്നുള്ളൂ. അങ്ങനെ ഞങ്ങള്‍ അത് ചര്‍ച്ച ചെയ്യാന്‍ ഒന്നിച്ചിരിക്കുന്നു. ശേഷം സിനിമയുടെ ചര്‍ച്ച ആരംഭിക്കുന്നു. അങ്ങനെ ചെയ്ത സിനിമയാണ് ‘ഏയ്‌ ഓട്ടോ’. കോഴിക്കോടാണ് ഏയ്‌ ഓട്ടോ ചിത്രീകരിച്ചത്. വേണു നാഗവള്ളി തിരക്കഥയെഴുതിയത് തിരുവനന്തപുരത്ത് വച്ചായിരുന്നു. അവിടുത്തെ ഓട്ടോ ഡ്രൈവേഴ്സിനെ ഒബ്സര്‍വ് ചെയ്തത് കൊണ്ടായിരിക്കണം സുധി ഉള്‍പ്പടെയുള്ള ഓട്ടോ ഡ്രൈവര്‍മാരുടെ സംസാരത്തില്‍ തിരുവനന്തപുരം സ്ലാഗ് വന്നത്. ‘ഏയ്‌ ഓട്ടോ’ എന്ന സിനിമയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ കൂടുതല്‍ ജനകീയനായ നടനായത്.

shortlink

Related Articles

Post Your Comments


Back to top button