ബോളിവുഡിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് ജോണ്‍ എബ്രഹാം. ഇപ്പോഴിതാ താരവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പുതിയൊരു റിപ്പോർട്ടാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ച വിഷയമായിരിക്കുന്നത്. കൊറോണ സമയത്ത് നല്കുന്ന ധനസഹായങ്ങള്‍ വെളിപ്പെടുത്താന്‍ നടന് ആഗ്രഹിക്കുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ബോളിവുഡിലെ മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തമായി എത്ര രൂപ സംഭാവന ചെയ്തു എന്നൊന്നും ജോണ്‍ പരസ്യമായി വെളിപ്പെടുത്തിയിരുന്നില്ല. ഡിഎന്‍എയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രഖ്യാപനങ്ങള്‍ നടത്തിയ ആളുകള്‍ അതിശയകരമായ ജോലികള്‍ ചെയ്തുവെന്ന് ഞാന്‍ കരുതുന്നു. എന്നെപ്പോലുള്ള ആളുകള്‍ അത് പരസ്യമാക്കില്ല, ഒരു പിആര്‍ വ്യക്തിയിലൂടെ പോലും ജോണ്‍ പറയുന്നു.
കൊറോണ ലോക് ഡൗണ്‍ സമയത്തെക്കുറിച്ചും ജോണ്‍ എബ്രഹാം സംസാരിച്ചു. പോലീസ്, ആര്‍മി, മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഇവരെല്ലാം നമ്മുടെ യോദ്ധാക്കളാണ്. ഈ സമയത്ത് ജീവന് പണയപ്പെടുത്തി ജോലി ചെയ്യുന്ന അവരെ പോലുളളവരാണ് നമ്മുടെ സൂപ്പര്‍ ഹീറോസ് നടന് പറഞ്ഞു.
Post Your Comments