CinemaGeneralLatest NewsMollywoodNEWS

ബോഡി ഷേമിങ് നടത്തിയതായി യുവതി ; മാപ്പ് ചോദിച്ച് ദുല്‍ഖര്‍ സല്‍മാന്‍

ട്വീറ്റ് ശ്രദ്ധയില്‍ പെട്ടതോടെ അതിവേഗം മാപ്പ് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാനെത്തി

അനൂപ് സത്യന്‍ സംവിധാനം ചെയ്ത് ഈ വർഷം പുറത്തിറങ്ങിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. ഇപ്പോഴിതാ സിനിമയുടെ പേരില്‍ ഒരു ആരോപണം ഉയര്‍ന്ന് വന്നിരിക്കുകയാണ്. സിനിമയില്‍ തന്നോട് ചോദിക്കാതെ ചിത്രങ്ങള്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ഒരു യുവതി രംഗത്ത് വന്നിരിക്കുകയാണ്. ഇതിന് മാപ്പ് പറഞ്ഞ് നടനും നിര്‍മാതാവുമായ ദുല്‍ഖറുമെത്തി.

‘നിങ്ങളുടെ സിനിമയുടെ സവിശേഷതയ്ക്ക് നന്ദി പറയുകയാണ്. പക്ഷേ പൊതുവേദിയില്‍ നിന്നുമുള്ള ബോഡി ഷേമിങില്‍ നിന്നും എന്നെ ഒഴിവാക്കി തരണം. ഈ ചിത്രത്തില്‍ കണക്ട് ചെയ്ത് ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ എന്റെ അറിവോടെയോ അനുമതി വാങ്ങിയിട്ടോ അല്ല. ഇതിന്റെ ഉടമാസ്ഥാവകാശം നല്‍കണമെന്ന് ആവശ്യപ്പെടുകയാണെന്നുമാണ് ട്വിറ്ററിലൂടെ യുവതി പറയുന്നത്.

ട്വീറ്റ് ശ്രദ്ധയില്‍ പെട്ടതോടെ അതിവേഗം മാപ്പ് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാനെത്തി. പിന്നാലെ സിനിമയുടെ സംവിധായകനായ അനൂപ് സത്യന്‍ അവരുമായി സംസാരിക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തിരിക്കുകയാണ്. ‘ഞങ്ങള്‍ക്ക് പറ്റിയ തെറ്റിന്റെ പൂര്‍ണ ഉത്തരവാദിത്വം ഞങ്ങള്‍ തന്നെ ഏറ്റെടുക്കുന്നു എന്നും ദുല്‍ഖര്‍ പറയുന്നു.

ഈ ചിത്രം എങ്ങനെയാണ് സിനിമയിലേക്ക് എടുത്തതെന്ന കാര്യം അതുമായി ബന്ധപ്പെട്ട വകുപ്പുകളുമായി പരിശോധിക്കും. ഇങ്ങനെയാരു പ്രശ്‌നമുണ്ടായതില്‍ എന്റെ പേരിലും സിനിമയുടെും നിര്‍മാണ കമ്പനിയായ ഡിക്യൂ വെഫെയര്‍ ഫിലിമിന്റെ പേരിലും മാപ്പ് ചോദിക്കുകയാണ്. അത് മനഃപൂര്‍വ്വം സംഭവിച്ചതെല്ലാം റിപ്പോര്‍ട്ടറുടെ ട്വീറ്റിന് മറുപടിയായി ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു’.

shortlink

Related Articles

Post Your Comments


Back to top button