ബോളിവുഡിലെ കിംഗ് ഖാൻ എന്നാണ് ഷാരൂഖ് ഖാനെ അറിയപ്പെടുന്നത്. ഇപ്പോഴിതാ ട്വിറ്ററിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ഷാരൂഖ് ഖാൻ. #AskSRK എന്ന ടാഗോടെ വന്ന ചോദ്യങ്ങൾക്കെല്ലാമാണ് അദ്ദേഹം ഉത്തരം നൽകിയിരിക്കുന്നത്. ‘സീറോ’ എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് ഷാരൂഖ്. അതിനെ പരാമർശിക്കാതെയുള്ള ഒരു ആരാധകന്റെ ചോദ്യം ഇതായിരുന്നു.
‘ജീവിതത്തിൽ നഷ്ടങ്ങൾ സാധാരണമാണ്. കരിയർ ഉപേക്ഷിക്കേണ്ട സമയമായോ എന്ന് ഒരു സൂപ്പർ താരം എങ്ങനെ അറിയും?’, ആരാധകർ ഏറ്റെടുത്ത മറുപടിയായിരുന്നു ഈ ചോദ്യത്തിന് ഷാരൂഖ് നൽകിയത്.
‘എനിക്കത് അറിയില്ല. നിങ്ങൾ ഈ ചോദ്യം ഏതെങ്കിലും സൂപ്പർ താരത്തോടു ചോദിക്കൂ, നിർഭാഗ്യവശാൽ ഞാൻ രാജാവായിപ്പോയി.’
ഏറെ നാളായി ശ്രമിച്ചിട്ടും പറ്റുന്നില്ല, പുകവലി ഉപേക്ഷിക്കാൻ എന്തു ചെയ്യണം മറ്റൊരുആരാധകന്റെ ചോദ്യമാണ് – എന്നാൽ ബോളിവുഡിലെ തന്നെ വലിയ പുകവലിക്കാരനായ’ ഷാരൂഖ് ഖാനോടാണ് ആരാധകന്റെ ഈ ചോദ്യം. ഉടൻ തന്നെ വന്നു മാസ് മറുപടി, ‘നിങ്ങൾ തെറ്റായ സ്ഥലത്താണ് ഉത്തരം അന്വേഷിക്കുന്നത് സുഹൃത്തേ. നിങ്ങളുടെ ശ്രമങ്ങൾക്ക് വിജയാശംസകൾ”.
ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ കൊറോണ കാലത്ത് സ്നേഹം പകരൂയെന്ന സന്ദേശവുമായി പുറത്തിറക്കിയ ‘പ്യാർ കൊറോണ’ എന്ന പാട്ടിനെ കുറിച്ചുള്ള അഭിപ്രായമായിരുന്നു മറ്റാരാൾക്ക് അറിയേണത്. “ഭായ് (സൽമാൻ) മികച്ച ഗായകനും അവിവാഹിതനും ആണ്” ഷാരൂഖ് മറുപടി നൽകി.
ആൾക്കാർ ദോഷം പറയുന്നതിനെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നായിരുന്നു ഒരാൾക്ക് അറിയേണ്ടത്. ‘ബാപ്പുജി പഠിപ്പിച്ചത് ചീത്ത കാണരുത്, കേൾക്കരുത്, പറയരുത് എന്നാണ്. അത് പാലിച്ച് വരികയാണ്’ എന്നായിരുന്നു ഷാരൂഖിന്റെ മറുപടി.
Post Your Comments