തെന്നിന്ത്യൻ സിനിമയിലെ പ്രിയ താരമാണ് നടി സ്വാതി റെഡ്ഡി. എന്നാൽ താരം വിവാഹ മോചനത്തിനൊരുങ്ങുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. താരത്തിന്റെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഭര്‍ത്താവ് വികാസ് വാസുവിനൊപ്പമുള്ള ഫോട്ടോകള്‍ നീക്കം ചെയ്തതിന് പിന്നാലെയാണ് വിവാഹമോചിതയാകാന്‍ ഒരുങ്ങുകയാണെന്നുള്ള വാര്‍ത്തകള്‍ വന്നത്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ മറ്റൊരു വിഡിയോ പോസ്റ്റ് ചെയ്‌ത് കൊണ്ട് വാര്‍ത്തകള്‍ക്കുള്ള മറുപടി നൽകിയിരിക്കുകയാണ് താരം.
ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകളെല്ലാം ആര്‍കൈവ് ചെയ്തു വയ്ക്കുന്നതായാണ് കാണിക്കുന്നത്. ‘ഹാരിപോര്‍ട്ടര്‍’ സിനിമയിലെ ഹാരിപോര്‍ട്ടറും ഡോബിയുമായുള്ള സംഭാഷണശകലവും വിഡിയോയ്ക്ക് അടിക്കുറിപ്പായി കുറിച്ചിട്ടുണ്ട്. 2012ൽ ഇൻസ്റ്റഗ്രാമിൽ ആദ്യം അപ്‌ലോഡ് ചെയ്ത ഫോട്ടോ വരെയുള്ള ചിത്രങ്ങൾ നടി വിഡിയോയിലൂടെ പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നുണ്ട്.
‘കം ആൻ ഗോ റൂം, ഈ റൂമിൽ ആവശ്യമുള്ളപ്പോൾ മാത്രമാണ് കയറാൻ സാധിക്കുക. നമ്മുടെ സാധനങ്ങളൊക്കെ അവിടെ തന്നെ ഉണ്ടാകും. ചിലപ്പോൾ ഉണ്ടാകില്ല. എന്നാൽ കയറുന്ന ആളുടെ ആവശ്യത്തിന് അനുസരിച്ച് റൂമിലുള്ള സാധനങ്ങള്‍ പ്രത്യക്ഷപ്പെടും.’–ഹാരിപോര്‍ട്ടർ സിനിമയുടേതായി നടി കുറിച്ച ഡയലോഗ് ആണിത്. തന്റെ വ്യക്തി ജീവിതം പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് താരം ഈ വിഡിയോയിലൂടെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നതെന്നും ആരാധകർ പറയുന്നു.
Post Your Comments