കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തില്‍ രാജ്യത്ത് ലോക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളില്‍ തന്നെ കഴിയുകയാണ്. ഈ സാഹചര്യത്തില്‍
31 ദിവസങ്ങൾക്ക് ശേഷം പുറം ലോകം കാണാന്‍ ഇറങ്ങിയതിന്റെ ആകാംഷയിലാണ് നടി മംമ്ത. ഒരുമാസം കഴിഞ്ഞ് ലോകം കണ്ടതിന്റെ ആകാംഷ ഒരു വിഡിയോ വഴി നടി പങ്കുവച്ചു.
ഒന്ന് ശുദ്ധവായു കിട്ടാനാണ് താൻ പുറത്തിറങ്ങിയതെന്ന് മംമ്ത പറയുന്നു. തന്റെ മുന്നിൽ കാണുന്നതിൽ എന്താണ് യാഥാർഥ്യം എന്നുപോലും മനസ്സിലാവുന്നില്ലെന്നും പറഞ്ഞ നടി തന്റെ മുന്നില്‍ കാണുന്ന റോഡ്, കെട്ടിടങ്ങൾ ഇവയൊക്കെ മഹാദ്ഭുതങ്ങളായാണ് വിവരിക്കുന്നത്. ഹായ് ബിൽഡിങ്, ഹായ് ചുവന്ന വണ്ടി, ഗ്രോസറി സ്റ്റോർ എന്നൊക്കെ സന്തോഷത്തോടെ പറയുന്ന മംമ്തയുടെ വീഡിയോ വൈറല്‍ ആകുന്നു.
കഴിഞ്ഞ ദിവസം നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും മെയിൻ റോഡിൽ ഇറങ്ങാതെ തന്റെ കാറിൽ ഇരുന്നു കൊണ്ടാണ് മംമ്ത ലോകത്തിന്റെ ഭംഗി ആസ്വദിച്ചത്
Post Your Comments