മിമിക്രി വേദികളിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് രമേഷ് പിഷാരടി. കൊമേഡിയനായി കടന്നു വന്ന രമേഷ് പിഷാരടി ഇപ്പോൾ അവതാരകനായും നടനായും സംവിധായകനായുമൊക്കെ തിളങ്ങുകയാണ്. സോഷ്യൽ മീഡിയയിലും സജീവമായ രമേഷ് പിഷാരടി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ വളരെ വേഗമാണ് വൈറലായി മാറുന്നത്. ഇതിന്റെ പ്രധാന കാരണം ചിത്രത്തിന് അദ്ദേഹം നൽകുന്ന രസകരമായ ക്യാപ്ഷനാണ്.
ഇപ്പോഴിതാ കുട്ടികൾക്കൊപ്പം ക്യാരംസ് കളിക്കുന്ന ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. മക്കൾ മൂന്നുപേരും കൂടാതെ വേറെയും കുട്ടികൾ ചുറ്റിനുമുണ്ട്. അതിന്റെ ക്യാപ്ഷനോ ആറാം തമ്പുരാനിൽ മോഹൻലാൽ പറയുന്ന ഡയലോഗ്. ‘ഈ കളി ഞാൻ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാ’ എന്ന്. എന്നാൽ പിഷാരടിക്ക് മറുകമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
കളിയിൽ പിഷാരടിയുടെ ടീമിൽ ഉള്ള മറ്റൊരാൾ ആ കൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടിയാണ്. ഇതു കണ്ട സൗബിന് ഷാഹിറും പിഷാരടിയുടെ പോസ്റ്റിന് രസകരമായ ഒരു കമന്റ് നൽകിയിട്ടുണ്ട്. “പാർട്ണർ പൊളിയായതുകൊണ്ട് ജയിക്കും,” എന്നാണ് സൗബിന്റെ കമന്റ്. കുട്ടികളെ പറ്റിച്ച് ജീവിക്കുകയാണോ എന്നാണ് മറ്റൊരാൾ ചോദിക്കുന്നത്.
Post Your Comments