
നടൻ ജോജു ജോർജിനെ കുറിച്ച് സംവിധായകൻ ജിയോ ബേബി എഴുതിയ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കുഞ്ഞു ദൈവം എന്ന ചിത്രമൊരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് ജിയോ ബേബി. ഒരുപാട് കഷ്ടപ്പെട്ടു സിനിമയിലെത്തി വളർന്നയാളാണ് ജോജു ജോർജ്. ജൂനിയർ ആർട്ടിസ്റ്റ് ആയി മലയാള സിനിമയിലെത്തി ഇപ്പോൾ 25 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ മലയാള സിനിമയുടെ പുതിയ തലമുറയിലെ മികച്ച നടന്മാരിലൊരാൾ എന്ന സ്ഥാനം നേടിയെടുത്തിട്ടുണ്ട് ഈ നടൻ എന്നാണ് ജിയോ ബേബി പറയുന്നത്.
കുറിപ്പിന്റെ പൂർണരൂപം………………………………..
25 വർഷങ്ങൾ
ഒരിക്കൽ ജോജു ചേട്ടൻ പറഞ്ഞതാണ്
“മാളയിൽ നിന്ന് ചാൻസ് ചോദിക്കാൻ എറണാകുളം വരുന്നത് ചാണകം കൊണ്ടുപോകുന്ന ലോറിയുടെ പിന്നിൽ നിന്നാണ്, ഷർട്ടിൽ ചാണകം ആവാതെ അങ്ങനെ നിന്നു യാത്ര ചെയ്യാൻഒരു പാട് കഷ്ടപ്പാടാണ്.ലോറിയിൽ നിന്ന് ഇറങ്ങികഴിഞ്ഞാൽ ലിഫ്റ്റ് ചോദിച്ചു ചോദിച്ചു എറണാകുളം എത്തും,തിരിച്ചു പോക്കും ഇങ്ങനെ തന്നെയാണ്”.
അങ്ങനെ വന്നതാണ് സിനിമയിൽ.വന്നിട്ട് 25 വർഷങ്ങൾ ആയി…
അതു കൊണ്ട് ഇവിടെ തന്നെ കാണും…
അവാർഡുകൾ തിക്കും തിരക്കും കൂട്ടാത്തെ വന്നു കേറേണ്ടതാണ്…
എനിക്ക് മുത്താണ് ,എന്ത് പ്രശ്നം വന്നാലും വിളിക്കാൻ ഉള്ള മനുഷ്യൻ ആണ് Joju ചേട്ടൻ
ഇനിയും ഞങ്ങളെ വിസ്മയിപ്പിച്ചാലും
Post Your Comments