കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിശ്ചലമായ ചലച്ചിത്ര വ്യവസായം നേരെയാകാന്‍ ഇനി അഞ്ചാറ് മാസം എടുക്കുമല്ലേ എന്ന് മോഹന്‍ലാല്‍ ചോദിച്ചതായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍. റിലീസിനു തയ്യാറായ നിരവധി ചിത്രങ്ങളാണ് പാതിവഴിയിൽ നിന്നുപോയത്. ഒപ്പം ഒട്ടേറെ ചിത്രങ്ങളുടെ ചിത്രീകരണവും മുടങ്ങി.
ലിബർട്ടി ബഷീറിനോട് മോഹൻലാൽ സംസാരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സുഖ വിവരങ്ങൾ അന്വേഷിക്കുന്നതിനോടൊപ്പമാണ് മോഹൻലാൽ ചോദിച്ച ഒരു ചോദ്യം തന്റെ മനസ്സിനെ ഏറെ സ്പർശിച്ചു എന്ന് ലിബർട്ടി ബഷീർ പറയുന്നത്.
നമ്മുടെ ഇൻഡസ്ട്രി ശരിയാവാൻ ഇനിയും അഞ്ചാറ് മാസം എടുക്കുമല്ലേ ഇക്കാ എന്നാണ് മോഹൻലാൽ ചോദിച്ചത് . മലയാള സിനിമാ ഇൻഡസ്ട്രിയോടുള്ള മോഹൻലാലിന്റെ മുഴുവൻ സ്നേഹവും കരുതലും ആ വാക്കുകളിൽ ഉണ്ടായിരുന്നു എന്നും ബഷീർ പറയുന്നു.
Post Your Comments