സച്ചിയുടെ സംവിധാനത്തില്‍ ഈ വർഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ‘അയ്യപ്പനും കോശിയും’. പൃഥ്വിരാജിനും ബിജു മേനോനും ഒപ്പം തന്നെ ശക്തമായ കഥാപാത്രമായിരുന്നു കണ്ണമ്മ എന്നത്. ഗൗരി നന്ദയാണ് ചിത്രത്തിൽ കണ്ണമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിത്. ഒരിടവേളയ്ക്ക് ശേഷമാണ് ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് ഗൗരി സിനിമയിലേക്ക് തിരിച്ചെത്തിയത്
ഇപ്പോഴിതാ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന്റെ ഫേസ്ബുക്ക് ലൈവില്‍ എത്തിയിരിക്കുകയാണ് താരം. തന്റെ വിശേഷങ്ങൾ പറയുന്നതിനൊപ്പം ആരാധകരുടെ ചോദ്യങ്ങൾക്കും താരം മറുപടി നൽകുന്നുണ്ട്. ഇതിനിടയിലാണ് ചേച്ചിക്ക് തേപ്പ് കിട്ടിയിട്ടുണ്ടോ? എന്ന് ഒരാൾ ചോദിക്കുന്നത്.
ഇതിന് വളരെ രസകരമായ രീതിയിലാണ് നടി മറുപടി നല്‍കിയത്. ഇല്ലല്ലോ ചേച്ചിക്ക് തേപ്പ് കിട്ടിയിട്ടില്ല, തേപ്പ് കിട്ടാന്‍ അവസരമുണ്ടാക്കിയില്ല എന്നാണ് ചിരിച്ചുകൊണ്ട് ഗൗരി മറുപടി നല്‍കിയത്. സിനിമാ ജീവിതത്തില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ് കണ്ണമ്മ എന്നും ഗൗരി നന്ദ പറഞ്ഞു. എല്ലാവരും കണ്ണമ്മ എന്ന് വിളിക്കുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്നും നടി പറഞ്ഞു.
കണ്ണമ്മയെ പോലെ കരുത്തുറ്റ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് താല്പര്യമെന്നും ലൈവില്‍ നടി പറഞ്ഞു. കൂടാതെ കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നടി പറഞ്ഞു.
Post Your Comments