അച്ഛനും ചേട്ടനും പിന്നാലെ സിനിമയിലെത്തിയ താരമാണ് ധ്യാന്‍ ശ്രീനിവാസൻ. നായകനായിട്ടാണ് സിനിമയിൽ എത്തിയതെങ്കിലും ചേട്ടനെ പോലെ സംവിധായകനായും ധ്യാന്‍ തിളങ്ങി. നയന്‍താരയെയും നിവിന്‍ പോളിയെയും നായികാനായകന്‍മാരാക്കി ഒരുക്കിയ ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ തന്റെ സിനിമയെ കുറിച്ച് പറയുകയാണ് ധ്യാന്‍ ശ്രീനിവാസൻ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഈ കാര്യങ്ങൾ പറയുന്നത്.
മദ്യപാനത്തെക്കുറിച്ച് പറയുന്ന സിനിമയായാണോ ലവ് ആക്ഷന്‍ ഡ്രാമ ഒരുക്കിയതെന്ന് നിരവധി പേര്‍ തന്നോട് ചോദിച്ചിരുന്നു. ഒപ്പം ഈ സിനിമയ്ക്ക് ഒരു സന്ദേശവുമില്ലല്ലോയെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിലെ ഒരംഗം ചോദിച്ചതെന്നും പറയുകയാണ് ധ്യാന്‍. എന്നാൽ ഇതൊരു ഫെസ്റ്റിവല്‍ റിലീസായാണ് എത്തിയതെന്നാണ് താരം പറയുന്നത്. ധ്യാന്‍ മദ്യപാനിയായിരുന്നോ എന്നായിരുന്നു
പലരും ചോദിച്ചതെന്നും ധ്യാന്‍ പറഞ്ഞു.
അച്ഛനും ഞാനും സിനിമകളെക്കുറിച്ച് അധികം സംസാരിക്കാറില്ല. അച്ഛന് ഭക്ഷണവും കൃഷിയുമാണ് എല്ലാം. ഈ സിനിമ കാണാന്‍ അച്ഛന് അവസരം ലഭിച്ചിരുന്നോയെന്ന് അറിയില്ല. കുഞ്ഞിരാമായണമാണ് അച്ഛന്‍ അവസാനമായി കണ്ട എന്റെ സിനിമ എന്നാണ് തോന്നുന്നതെന്നും ധ്യാന്‍ പറഞ്ഞു.
Post Your Comments