സംവിധാനം, അഭിനയം, രചന തുടങ്ങി സിനിമയിലെ വിവിധ മേഖലയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ബാലചന്ദ്രമേനോന്‍. 1978 ല്‍ “ഉത്രാടരാത്രിയിലൂടെ അരങ്ങേറിയ താരം ശ്രീനാഥ്, ഷാനവാസ്. മണിയന്‍പിള്ള രാജു, ബൈജു, യദുകൃഷ്ണന്‍, റിയാസ്, ശോഭന, കാര്‍ത്തിക, ലിസി, പാര്‍വതി, നന്ദിനി, ആനി, ഉഷ, മീര തുടങ്ങിയ താരങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ചു. ബാലചന്ദ്രമേനോന്‍ തന്റെ ഇത് വരെയുള്ള സിനിമാജീവിതത്തിലെ പച്ചയായ അനുഭവങ്ങള്‍ പങ്കു വെക്കുകയാണ് ‘filmy Fridays’ ലൂടെ.
ലോക് ഡൗണ്‍ കാരണമാണ് filmy Fridays’ സീസണ്‍ 2. വരാന്‍ കാലതാമസമുണ്ടായതെന്നു താരം പറഞ്ഞു. 18 എപ്പിസോഡുകളായി എത്തിയ സീസണ്‍ 1 ല്‍ പ്രൈമറി സ്‌കൂള്‍ മുതല്‍ ജേണലിസം വരെ ഇതുവരെ പഠിച്ച സ്ഥാപനങ്ങളെക്കുറിച്ചും അവിടത്തെ കാര്യങ്ങളെക്കുറിച്ചുമൊക്കെയാണ് താരം പറഞ്ഞത്. സിനിമാ പത്ര പ്രവര്‍ത്തകനായി മദ്രാസില്‍ ചെല്ലുന്നിടത്താണ് സീസണ്‍ 2 ആരംഭിക്കുന്നത് കോടമ്ബാക്കത്തു കാലു കുത്തിയപ്പോള്‍ ആദ്യം കണ്ണില്‍ പെട്ടത് ” ഹോട്ടല്‍ ഹോളിവുഡ് “. എന്ന ബോര്‍ഡായിരുന്നു .ഹോളിവുഡ് സിനിമയിലേക്കാണോ എന്റെ കാലെടുത്ത് വെപ്പ് എന്നായിരുന്നു ആദ്യത്തെ സംശയം. നല്ലൊരു വരവേല്‍പ്പായിരുന്നുവെന്ന് ഭാലച്ചന്ദ്ര മേനോന്‍ പറയുന്നു.
കോടമ്ബാക്കത്തെ ജീവിതത്തിനിടയിലാണ് ആദ്യമായി ഒരാളോടൊപ്പം കിടക്ക പങ്കിട്ടതെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു. ഭാര്യയ്ക്ക് മുന്‍പ് വേറെ ആരെങ്കിലുമൊത്ത് കിടക്ക പങ്കിട്ടിട്ടുണ്ടെങ്കില്‍ അത് ഈ കഥാപാത്രമാണ്. എന്നാല്‍ ആ കഥാപാത്രത്തെക്കുറിച്ച് അറിയാന്‍ അടുത്ത വെള്ളിയാഴ്ച വരെ കാത്തിരിക്കണം..
Post Your Comments