GeneralLatest NewsMollywood

അടുക്കള മുഴുവൻ സ്വയം പെയിന്റ് ചെയ്തു, പിന്നീട് ഗേറ്റും പെയിന്റടിച്ചു ഭംഗിയാക്കി!! സുരാജിന്റെ ലോക്ക്ഡൌണ്‍ വിശേഷങ്ങള്‍

മൂത്ത കുട്ടി ജനിച്ചപ്പോൾ മൂന്നു ദിവസം കഴിഞ്ഞും രണ്ടാമത്തെയാളെ ഒരാഴ്ച കഴിഞ്ഞുമാണു കണ്ടത്. ഇങ്ങനെ പോയാൽ അച്ഛനെ കാണുമ്പോൾ മക്കൾ ‘‘ദേ പൈസ കൊണ്ടു വരുന്ന മാമൻ വരുന്നു’’ എന്നു

ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. 9 വര്‍ഷം മുന്‍പു കുടുംബ സമേതം കൊച്ചിയില്‍ താമസമാക്കിയ സുരാജ് ഈ ലോക്ഡൌണ്‍ വെഞ്ഞാറമൂട്ടിലുള്ള തറവാട്ടിലും പറമ്പിലുമായി ആസ്വദിച്ചു കഴിയുകയാണ്.

മരച്ചീനി പറിക്കാൻ പറമ്പിലേക്കു പോയ സുരാജിന്റെ കൂടെയെത്തിയ അമ്മ വിലാസിനിയമ്മ കാലുതെറ്റി വീണു. കാലിൽ പൊട്ടലുണ്ട്. വർഷങ്ങളായി വിശ്രമിക്കാതെ ജോലി ചെയ്തിരുന്ന അമ്മയും ഇപ്പോൾ ലോക്ഡൗണിലാണെന്നു സുരാജ് പറയുന്നു.

തിരുവനന്തപുരത്തു താമസിച്ചിരുന്ന കാലത്ത്, പ്രസവസമയത്തു പോലും ഭാര്യ സുപ്രിയയുടെ സമീപത്തു നിൽക്കാൻ കഴിഞ്ഞില്ല. മൂത്ത കുട്ടി ജനിച്ചപ്പോൾ മൂന്നു ദിവസം കഴിഞ്ഞും രണ്ടാമത്തെയാളെ ഒരാഴ്ച കഴിഞ്ഞുമാണു കണ്ടത്. ഇങ്ങനെ പോയാൽ അച്ഛനെ കാണുമ്പോൾ മക്കൾ ‘‘ദേ പൈസ കൊണ്ടു വരുന്ന മാമൻ വരുന്നു’’ എന്നു പറയുമെന്നു തോന്നിയത് കൊണ്ട് കുടുംബത്തോടെ കൊച്ചിയിലേയ്ക്ക് താമസം മാറിയതെന്ന് സുരാജ് പറയുന്നു.

പെയിന്റിങ് ഇഷ്ടമായതിനാൽ ലോക്ഡൗണിനു മുൻപുതന്നെ കുറെ പെയിന്റ് വാങ്ങിയെന്നും അയൽവാസിയുടെ സഹായത്തോടെ അതു മിക്സ് ചെയ്തെടുത്ത് അടുക്കള മുഴുവൻ സ്വയം പെയിന്റ് ചെയ്തു. പിന്നീട് ഗേറ്റും പെയിന്റടിച്ചു ഭംഗിയാക്കി സുരാജ് പങ്കുവച്ചു. പറമ്പിൽ വാഴയും മരച്ചീനിയുമെല്ലാം ഉണ്ട്. ചക്ക, മാങ്ങ, മരച്ചീനി, വാഴത്തട തുടങ്ങി നാടൻ ഭക്ഷണമാണിപ്പോൾ എന്നും താരം കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button