മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന് ജയറാമിന്റെത്. നടി പാര്‍വതിയും നടന് കാളിദാസും മകള്‍ ചക്കി എന്ന മാളവികയും അടങ്ങുന്ന കുടുംബത്തിന്റെ വിശേഷങ്ങള്‍ എന്നും ആരാധകര്‍ക്ക് പ്രിയങ്കരമാണ്.
പരസ്യ രംഗത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് ചുവട് വച്ചിരിക്കുകയാണ് മാളവിക. അച്ഛന് ജയറാമിനൊപ്പം എത്തിയ പരസ്യം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. മകളുടെ വിവാഹം സ്വപ്നം കാണുന്ന ജയറാമായിരുന്നു പരസ്യത്തില്‍. പിന്നീട് ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ഇതെല്ലാം ആസ്വദിക്കുകയാണ് താരം.
താൻ ഉടനെയൊന്നും വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കുകയാണ് മാളവിക. ‘ഇല്ല, ഞാന്‍ വിവാഹം കഴിക്കുന്നില്ല. – മാളവിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇതിന് മറുപടിയുമായി അമ്മ പാർവതി രംഗത്ത് വന്നു. ‘എന്റെ ചക്കി കുട്ടൻ എന്നാണ്’ പാർവതി കുറിച്ചത്.
Post Your Comments