GeneralLatest NewsMollywood

മതവിദ്വേഷം പരത്തി; പ്രതിഷേധത്തെ തുടര്‍ന്ന് മാപ്പ് പറഞ്ഞ് സംവിധായകന്‍ സോഹന്‍ റോയി

മതനേതാവിന് പിന്നില്‍ കണ്ണു കെട്ടിയ അനുയായികളെ ചിത്രീകരിച്ചത് കൂടാതെ മതഭാഷിയുടെ നിര്‍ദേശാനുസരണം അണുക്കള്‍ നാട്ടില്‍ പരത്തുന്നുവെന്നും കവിതയില്‍ കുറിച്ചിരുന്നു.

ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയിലാണ്. കോവിഡ് 19 പടര്‍ന്നു പിടിക്കുന്നതിനിടയില്‍ ഫേയ്സ്ബുക്കിലൂടെ മതവിദ്വേഷം പരത്തിയെന്ന് ആരോപിച്ച്‌ ​മലയാളി വ്യവസായിയും സിനിമാ സംവിധായകനുമായ സോഹന്‍ റോയിക്കെതിരെ വിമര്‍ശനം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡ്ഢി ജന്മം എന്ന കവിതയുടെ മുഖചിത്രമാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്. പ്രതിഷേധത്തിനു പിന്നാലെ ക്ഷമ ചോദിച്ച് സോഹന്‍ റോയി.

വിഡ്ഢി ജന്മം എന്ന കവിതയുടെ മുഖ ചിത്രമായി പള്ളിയില്‍ നിന്ന് പുറത്തുവരുന്ന മുസ്ലിം വേഷധാരികളുടെ ചിത്രമാണ് ഉപയോഗിച്ചത്. മതനേതാവിന് പിന്നില്‍ കണ്ണു കെട്ടിയ അനുയായികളെ ചിത്രീകരിച്ചത് കൂടാതെ മതഭാഷിയുടെ നിര്‍ദേശാനുസരണം അണുക്കള്‍ നാട്ടില്‍ പരത്തുന്നുവെന്നും കവിതയില്‍ കുറിച്ചിരുന്നു. നിസാമുദ്ദീന്, കോവിഡ്, നിസാമുദ്ദീന്‍ കൊറോണ കേസ് തുടങ്ങിയ ഹാഷ്‍ടാഗുകള്‍ക്കൊപ്പമായിരുന്നു പോസ്റ്റ്. ഫേസ്‍ബുക്ക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് സംവിധായകന്‍ ക്ഷമാപണം നടത്തിയത്. തന്റെ ഗ്രാഫിക് ഡിസൈനറിന് പറ്റിയ പിഴവാണെന്നും ദുരുദ്ദേശപരമായിരുന്നെല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു. സംഭവിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അറിയാതെ ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നു. വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button