കുടുംബ ബന്ധങ്ങളുടെ കഥ സരസമായി പറഞ്ഞിട്ടുള്ള സത്യന് അന്തിക്കാട് എന്ന സംവിധായകന് മോഹന്‍ലാലിനെ നായകനാക്കി പറഞ്ഞിട്ടുള്ള നിരവധി സിനിമകള്‍ ഇന്നും കാലത്തെ അതിജീവിച്ച് തലയെടുപ്പോടെ നില്ക്കുന്നവയാണ്, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റും, നാടോടിക്കാറ്റും, പട്ടണ പ്രവേശവും, പിന്‍ഗാമിയുമൊക്കെ മലയാളി പ്രേക്ഷക മനസ്സില്‍ ഇന്നും ഗൃഹാതുരത്വം നിറയ്ക്കുമ്പോള്‍ താന്‍ ചെയ്ത മോഹന്‍ലാല്‍ സിനിമകളില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമ ഏതെന്ന് തുറന്നു പറയുകയാണ് സത്യന് അന്തിക്കാട്. സത്യന് അന്തിക്കാട് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ അവസാനം പുറത്തിറങ്ങിയത് ‘എന്നും എപ്പോഴും’ എന്ന ചിത്രമാണ്.
‘ഞാന്‍ ചെയ്ത മോഹന്‍ലാല്‍ സിനിമകളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഞാന്‍ മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി ചെയ്ത ടിപി ബാലഗോപാലന് എന്ന ചിത്രമാണ്. ആ സിനിമയുടെ റിലീസിന്റെ തലേദിവസം ശരിക്കും ഞാന്‍ സങ്കടപ്പെട്ടിരുന്നു. അതിന്റെ കാരണം എന്തെന്നാല്‍ നാളെ മുതല്‍ ബാലഗോപാലന് മറ്റുള്ളവരുടെത് കൂടി ആകുക ആണല്ലോ എന്നുള്ള ചിന്തയായിരുന്നു. ശരിക്കും ആ സിനിമ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ബാലഗോപാലന് എന്ന കഥാപാത്രത്തോട് ഒരു പൊസസീവ് ഫീല്‍ എനിക്ക് തോന്നിയിരുന്നു.എനിക്ക് അതിനു മുകളില്‍ പ്രിയപ്പെട്ട ഒരു മോഹന്‍ലാല്‍ ചിത്രം അന്നുമില്ല ഇന്നുമില്ല’. സത്യന് അന്തിക്കാട് പറയുന്നു.
Post Your Comments